Kerala

കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ച 2 പേരെ തിരിച്ചറിയാന്‍ ഡി എന്‍ എ ടെസ്റ്റ്; 7 പേരുടെ നില ഗുരുതരം

Published by

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച രണ്ടു പേരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് നോര്‍ക്ക സി ഇ ഒ. ഇവരെ തിരിച്ചറിയാന്‍ ഡി എന്‍ എ ടെസ്റ്റ് നടത്തും.

ആശുപത്രിയിലുളള ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്.തുടര്‍ ചികിത്സയ്‌ക്ക് നോര്‍ക്ക ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും സിഇഒ അറിയിച്ചു.

ആശുപത്രികളിലുായിരുന്ന 57 പേരില്‍ 12 പേര്‍ ഡിസ്ചാര്‍ജായി. ഇതില്‍ അഞ്ച് പേര്‍ മലയാളികളാണ്. ഏകദേശം 25 ലധികം മലയാളികള്‍ ആശുപത്രിയിലുണ്ട്. ഇതില്‍ മലയാളികള്‍ അടക്കം ഏഴ് പേരുടെ നില ഗുരുതരമാണ്. ഇവര്‍ക്കായുള്ള അടിയന്തര സഹായങ്ങള്‍ നോര്‍ക്ക ഉറപ്പ് വരുത്തുമെന്നും സി ഇ ഒ അറിയിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക