ബെംഗളൂരു : വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെടുന്ന നഴ്‌സിംഗ് കോളേജുകൾ പരിശോധിച്ച് മുദ്രവെക്കാൻ കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ തന്റെ വകുപ്പിന് നിർദ്ദേശം നൽകി. അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്‌മകൾ സംബന്ധിച്ച് നിരവധി പരാതികൾ ചൂണ്ടിക്കാട്ടി വികാസ സൗധയിൽ ചേർന്ന യോഗത്തിലാണ് പാട്ടീൽ നിർദേശം നൽകിയത്.
ഇളവ് നൽകിയിട്ടും പല സ്വകാര്യ കോളേജ് മാനേജ്‌മെൻ്റുകളും പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടില്ല. മിക്ക കോളേജുകളിലും മതിയായ ടീച്ചിംഗ് സ്റ്റാഫ്, ലൈബ്രറി, ലബോറട്ടറി സൗകര്യങ്ങൾ ഇല്ലെന്നും അമിതമായ ഫീസ് ഈടാക്കുന്നുണ്ടെന്നും പാട്ടീൽ ചൂണ്ടിക്കാട്ടി. വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകി കോളേജ് മാനേജ്‌മെൻ്റുകൾ നിർദ്ദേശിച്ച 20% ഫീസ് വർദ്ധനയും മന്ത്രി നിരസിച്ചു. കൂടാതെ കൂടുതൽ പാവപ്പെട്ട വിദ്യാർത്ഥികളെ പിന്തുണയ്‌ക്കുന്നതിനായി സർക്കാർ ക്വാട്ട സീറ്റുകൾ 20% ൽ നിന്ന് 40% ആയി ഉയർത്താൻ അദ്ദേഹം കോളേജുകളോട് അഭ്യർത്ഥിച്ചു.
സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രവേശനത്തിന് മുമ്പ് പരിശോധനയുടെ ആവശ്യകത പാട്ടീൽ ഊന്നിപ്പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: