തിരുവനന്തപുരം: പോലീസില്‍ സേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഇപ്പൊഴും ഉണ്ടെന്ന് മുഖ്യമന്ത്രി. നല്ലൊരു പങ്ക് ഉദ്യോഗസ്ഥരും മനോഭാവത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അവര്‍ ജനാഭിമുഖ്യമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്നു. മാറ്റത്തിന് വിധേയരാകാത്തവരെ കണ്ടെത്തി പടിപടിയായി ഒഴിവാക്കി വരികയാണ്. കഴിഞ്ഞ എട്ടു വര്‍ഷത്തിനുള്ളില്‍ 108 ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നും അദ്ദേഹം പറഞ്ഞു. നീതി നടപ്പാക്കേണ്ടവര്‍ കുറ്റവാളികളാകുമ്പോള്‍ വിശ്വാസ്യത തന്നെയാണ് കളങ്കപ്പെടുന്നത് . പോലീസ് ഉദ്യോഗസ്ഥര്‍ ആരുമായാണ് ചങ്ങാത്തം കൂടേണ്ടത് എന്നതുപോലും പ്രധാനമാണ്. വിരുന്നിനുപോവുകയും അവര്‍ക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്യുന്ന കാര്യങ്ങളില്‍ ജാഗ്രത ഉണ്ടാകേണ്ടതുണ്ട്. പോലീസിനെ പ്രൊഫഷണല്‍ സേനയാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത് . തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അടക്കമുള്ളവര്‍ പോലീസിന്റെ കൊള്ളരുതായ്മകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: