കോട്ടയം: മൂന്നാറില്‍ ഭൂമി കയ്യേറ്റുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. എന്നാല്‍ സംഘത്തില്‍ സത്യസന്ധനായ ഒരു റവന്യൂ ഉദ്യോഗസ്ഥനെയും ഉള്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ രണ്ടാഴ്ച സമയം തേടി. അടുത്ത തവണ ഹര്‍ജി പരിഗണിക്കുമ്പോള്‍ സംഘങ്ങളെ കുറിച്ചുള്ള വിവരം അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കയ്യേറ്റത്തെക്കുറിച്ചു പഠിച്ച രാജന് മധേക്കരുടെ റിപ്പോര്‍ട്ടില്‍ കുറ്റക്കാരെന്നു പറയുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികളുടെ വിശദാംശങ്ങള്‍ കോടതി ആവശ്യപ്പെട്ടു. മൂന്നാറില്‍ മാത്രമല്ല വാഗമണ്ണിലും കയ്യേറ്റം നടന്നിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. രേഖകള്‍ വ്യാജമായി ഉണ്ടാക്കിയിട്ടുണ്ട്.
മൂന്നാര്‍ മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് വണ്‍ എര്ത്ത്് വണ്‍ ലൈഫ് എന്ന സംഘടന നല്കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശങ്ങള്‍. കേസില്‍ ഹൈക്കോടതി സിബിയൈയും കക്ഷി ചേര്‍ത്തിരുന്നു. എന്നാല്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: