കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 40 ലേറെ പേരുടെ ജീവനെടുത്ത ദുരന്തം വലിയ തോതില്‍ ദുഃഖം വിതച്ചത് കേരളത്തില്‍. മരിച്ചവരില്‍ 14 പേര് മലയാളികളാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍, ഇക്കാര്യം പൂര്‍ണമായും സ്ഥിരീകരിച്ചിട്ടില്ല.
തീപ്പിടിത്തത്തില്‍ പെട്ട മുറികളില്‍ 196 പേരാണ് ഉണ്ടായിരുന്നത്. ഒരു മുറിയില്‍ മൂന്നു പേര് വീതം 72 മുറികള്‍. തൊഴിലാളികള്‍ ഉറങ്ങുന്ന സമയവും മുറികള്‍ അടഞ്ഞു കിടന്നതിനാലുമാണ് മരണം കൂടിയത്. കുവെറ്റിലെ ചൂടും അപകടത്തിന്റെ തീവ്രത കൂട്ടി. അതിരാവിലെ പോലും 42 ഡിഗ്രി ചൂടാണ് കുവൈറ്റിലിപ്പോള്. അതിനാല്‍ അഗ്നിബാധ നിയന്ത്രണം ക്ളേശകരമാക്കി. തീ ആളിപ്പടരാനും ഇതിടയാക്കി. ഫഌറ്റുകളിലുള്ളവരെ മുഴുവന്‍ രക്ഷപ്പെടുത്തി പുറത്തെത്തിക്കാന്‍ കഴിഞ്ഞതിനാല്‍ വളരെ കൂടുതല്‍ പേര് അപകടത്തിനിരയാകുന്നത് തടയാന്‍ കഴിഞ്ഞിട്ടുണ്ട്.
തീപിടിച്ചും പുക ശ്വസിച്ച് ശ്വാസം മുട്ടിയും രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയതു മൂലവുമാണ് മിക്കവരും മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. മരിച്ചവരെ തിരിച്ചറിയുക വലിയ ബുദ്ധിമുട്ടായിട്ടുണ്ട്. പലയിടത്തു നിന്നുള്ളവരായതാണ് പ്രധാനകാരണം. തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹം കത്തിക്കരിഞ്ഞവരെ ഡിഎന്‍എ ടെസ്റ്റു നടത്തി വേണം തിരിച്ചറിയാന്‍.
പുലര്‍ച്ചയോടെയുണ്ടായ തീപ്പിടിത്തം മണിക്കൂറുകള്‍ കൊണ്ടാണ് അണയ്ക്കാനായത്. കടുത്ത കട്ടിപ്പുകയും കൊടും ചൂടും ആളുന്ന അഗ്നിജ്വാലകളും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: