ദോഹ: പങ്കാളിത്ത ടീമിന്റെ എണ്ണം 48 ആക്കി ഉയര്‍ത്തിയിട്ടും ഭാരതത്തിന് പ്രവേശനമില്ല. യോഗ്യതയ്ക്കായുള്ള ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക പോരാട്ടത്തില്‍ 2-1ന് ഖത്തറിനോട് പരാജയപ്പെടുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ലീഡ് ചെയ്യാന്‍ ഭാരതത്തിന് സാധിച്ചു. അതിന് ശേഷമാണ് വിവാദ ഗോള്‍ വീണത്. ഔട്ട്ലൈന് കടന്നുപോയ പന്ത് ഖത്തര്‍ താരം തിരിച്ചെടുത്ത് ഗോളടിക്കുകയായിരുന്നു. കളിക്ക് 73 മിനിറ്റായപ്പോളാണ് അവര്‍ സമനില പിടിച്ചത്.
വിവാദ ഗോള്‍ വീണത്. പിന്നീട് ലഭ്യമായ വീഡിയോകളില്‍ പന്ത് ഔട്ട്ലൈന് കടന്നത് വ്യക്തമായതുമാണ്. ഫുട്ബോള്‍ പണ്ഠിറ്റുകള്‍ ഈ നടപടിയെ ഗോള്‍ മോഷണം എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങി. യൂസഫ് അയ്മെന്‍ ആണ് ഗോള്‍ നേടിയത്. ഔട്ട്ലൈന് കടന്ന പന്ത് താരം തിരിച്ചെടുത്ത ശേഷം വലയിലേക്ക് തിരിച്ചുവിടുന്നത് റീപ്ലേകളില്‍ വ്യക്തമായിരുന്നു. കളിക്ക് 85 മിനിറ്റ് എത്തിയപ്പോള്‍ അഹമ്മദ് അള്-റാവിയിലൂട ഗോള്‍ നേടി.
Rank 34th Qatar did an open robbery against Rank 121st India even when Qatar is already qualified for 3rd round.
Seriously what a pathetic refereeing 🤡
Absolutely heartbreaking moment for Indian fans right now💔#QATIND #IndianFootball pic.twitter.com/LjeupL34RD— Bruce Wayne (@_Bruce__007) June 11, 2024
നേരത്തെ മികച്ച നീക്കങ്ങളുമായാണ് ഭാരതം കളിച്ചത്. പക്ഷെ രണ്ടാം പകുതിയായപ്പോള്‍ ഭാരതം അല്‍പ്പം തളര്‍ന്നു. റഫറിയുടെ മോശം തീരുമാനം കൂടി പ്രതികൂലമായി ബാധിച്ചപ്പോള്‍ ടീം കൂടുതല്‍ തളര്‍ന്നു. യോഗ്യതയുടെ മൂന്നാം ഘട്ടത്തിലേക്ക് കടക്കണമെങ്കില്‍ ഭാരതത്തിന് ഇന്നലത്തെ മത്സരം ജയിച്ചേ തീരൂ എന്നതായിരുന്നു സ്ഥിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: