Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിബി കാട്ടാമ്പള്ളി അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2024, 10:05 pm IST
in Kerala

തിരുവനന്തപുരം ∙ മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്ററും തിരുവനന്തപുരം പ്രസ്ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ സിബി കാട്ടാമ്പള്ളി (ജോർജ് തോമസ്, 65) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മോർച്ചറിയിലുള്ള മൃതദേഹം  തിരുവനന്തപുരം പ്രസ് ക്ലബിൽ പൊതു ദർശനത്തിനു ശേഷം വട്ടിയൂർക്കാവ് കല്ലുമലയിലെ വീട്ടിലെത്തിക്കും. സംസ്കാരം മറ്റന്നാൾ ∙ വട്ടിയൂർ സിഎഫ്എസ് പള്ളിയിലെ ചടങ്ങുകളെ തുടർന്ന് നെട്ടയം മലമുകൾ സെമിത്തേരിയിൽ.

വിവിധ ബ്യുറോകളിൽ റിപ്പോർട്ടറായും ന്യൂസ് ഡെസ്കിലുമായി നാലു പതിറ്റാണ്ടോളം നീണ്ടതായിരുന്നു ആലപ്പുഴ എടത്വ സ്വദേശിയായ അദ്ദേഹത്തിന്റെ പത്രപ്രവർത്തന ജീവിതം. കേരള രാഷ്‌ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ, ഇടുക്കി തങ്കമണി ഗ്രാമത്തിലെ പൊലീസ് അതിക്രമം പുറംലോകത്തെ അറിയിച്ചത് അദ്ദേഹത്തിന്റെ റിപ്പോർട്ടാണ്. പരമ്പരാഗത തൊഴിലാളികളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പ്രശ്നങ്ങൾ അവതരിപ്പിച്ച പരമ്പരകളും ശ്രദ്ധേയമായി. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് (1992), ബിൽ ക്ലിന്റന്റെ സ്ഥാനാരോഹണം (1993), ഇന്ത്യ – യു എസ് ആണവ ചർച്ചകൾ (2000), കോപ്പൻഹേഗനിലെ യുഎൻ കാലാവസ്ഥ ഉച്ചകോടി (2010) തുടങ്ങിയവ മനോരമക്കായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഗ്രാമീണ റിപ്പോർട്ടിങ്ങിനുള്ള സ്റ്റേറ്റ്സ്‌മാൻ പുരസ്കാരം രണ്ട് തവണ നേടി.
യുഎസിലെ സ്റ്റാൻഫഡ് സർവകലാശാലയുടെ ജോൺ എസ്. നൈറ്റ് ഫെലോഷിപ്പും യൂറോപ്യൻ കമ്മിഷന്റെ ലോറൻസോ നടാലി പ്രൈസും നേടിയ ഏക മലയാളി പത്രപ്രവർത്തകനാണ്. ഫ്രാൻസിലെ ക്ലബ് ഓഫ് പ്രസ് ആൻഡ് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്സ് ഏർപ്പെടുത്തിയ ഫ്രഞ്ച് ഫ്രീഡം പ്രൈസ്, ബ്രിട്ടനിലെ റോയിട്ടേഴ്സ് ഫൗണ്ടേഷൻ ഫെലോഷിപ്, മനിലയിലെ ഏഷ്യൻ സെന്റർ ഫോർ ജേണലിസം (എസി എഫ്ജെ) ഫെലോഷിപ്, പാനോസ് സൗത്ത് ഏഷ്യ ഫെലോഷിപ്, ലാഡ്‌ലി മീഡിയ ദേശീയ അവാർഡ്, കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാർ അവാർഡ് തുടങ്ങിയവ നേടി

കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഭാര്യ: കൊച്ചുറാണി ജോര്‍ജ്(മുൻ അധ്യാപിക, നിർമല ഭവൻ സ്കൂൾ, തിരുവനന്തപുരം) മക്കള്‍: അമ്മു ജോര്‍ജ് (അസി.പ്രഫസർ, ക്വീൻസ് യൂണിവേഴ്സിറ്റി ബെൽഫെസ്റ്റ്, യുകെ), തോമസ് ജോര്‍ജ്(സീനിയർ അസോഷ്യേറ്റ്, ബെയിൻ ആൻഡ് കമ്പനി, ഡൽഹി). മരുമകന്‍: അരുണ്‍ പുളിക്കന്‍(ഡിസൈൻ മാനേജർ, ലെവിസ്റ്റോക്ക്,സിംഗപൂർ)
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സ്പീക്കർ എ.എൻ.ഷംസീർ, കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍,
മന്ത്രി വി.ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ അനുശോചിച്ചു.

 

കേന്ദ്രമന്ത്രി ജോർജ് കുര്യൻ 

മുതിർന്ന മാദ്ധ്യമപ്രവർത്തകൻ സിബി കാട്ടാമ്പള്ളിയുടെ ദേഹവിയോഗത്തിൽ കേന്ദ്ര ന്യൂനപക്ഷകാര്യ – ഫിഷറീസ് – മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ അനുശോചിച്ചു. ജനപക്ഷ മാദ്ധ്യമപ്രവർത്തനം നടത്തിയ സിബി കാട്ടാമ്പള്ളിയുമായി വളരെ കാലത്തെ വ്യക്തിബന്ധമാണുള്ളത്. മലയാള മനോരമയിൽ മൂന്ന് പതിറ്റാണ്ട് പ്രവർത്തിച്ച അദ്ദേഹം പുതിയ മാദ്ധ്യമപ്രവർത്തകർക്ക് മാതൃകയാണ്. നിരവധി മാദ്ധ്യമ പുരസ്കാരങ്ങൾ അദ്ദേഹം നിലവിൽ തിരുവനന്തപുരം പ്രസ്ക്ലബിന്റെ ജേർണലിസം കോഴ്സിന്റെ ഡയറക്ടർ കൂടിയാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഖത്തിൽ പങ്കുചേരുന്നതായും കേന്ദ്ര സഹമന്ത്രി അറിയിച്ചു

കെ.സുരേന്ദ്രൻ 

മുതിർന്ന മാദ്ധ്യമപ്രവർത്തകൻ സിബി കാട്ടാമ്പള്ളിയുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. മലയാള മനോരമയിൽ മൂന്ന് പതിറ്റാണ്ട് പ്രവർത്തിച്ച അദ്ദേഹം മലയാള മാദ്ധ്യമരംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. നിരവധി മാദ്ധ്യമ പുരസ്കാരങ്ങൾ അദ്ദേഹം നിലവിൽ തിരുവനന്തപുരം പ്രസ്ക്ലബിന്റെ ജേർണലിസം കോഴ്സിന്റെ ഡയറക്ടർ കൂടിയാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ അറിയിച്ചു

Tags: sibi kattamapally
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.