ന്യൂദല്‍ഹി: ചില്ലറ പണപ്പെരുപ്പം 12 മാസത്തെ കുറഞ്ഞ നിലയില്‍ എത്തി. മെയ് മാസത്തിലെ ചില്ലറ പണപ്പെരുപ്പം 4.75 ശതമാനമായി കുറഞ്ഞു.
റിസര്‍വ്വ് ബാങ്ക് അനുവദിക്കുന്ന ചില്ലറ പണപ്പെരുപ്പം ആറ് ശതമാനം മാത്രമാണ്. അതിനുള്ളില്‍ ചില്ലറ പണപ്പെരുപ്പത്തെ ഒതുക്കാന്‍ കഴിഞ്ഞു എന്നത് ഇന്ത്യയുടെ സാമ്പത്തിക ഘടനയുടെ കരുത്തിനെ വിളിച്ചോതുന്നു.
ഏപ്രിലില്‍ 4.83 ശതമാനമായിരുന്നു ചില്ലറ പണപ്പെരുപ്പം. അതാണ് ഇപ്പോള്‍ മെയ് മാസത്തില്‍ 4.75 ശതമാനമായി കുറഞ്ഞത്.
പല സാമ്പത്തികവിദഗ്ധരും പ്രവചിച്ചതിനേക്കാളും കുറവാണ് ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പം. ഉപഭോക്തൃ വില സൂചിക (കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് -സിപിഐ) അടിസ്ഥാനമാക്കിയാണ് ഈ ചില്ലറ പണപ്പെരുപ്പം കണക്കാക്കിയിരിക്കുന്നത്.
നഗരത്തിലെ പണപ്പെരുപ്പം 5.28 ശതമാനവും ഗ്രാമത്തിലേത് 4.15 ശതമാനവുമാണ്. ചില്ലറ പണപ്പെരുപ്പം കുറഞ്ഞു എന്നത് സമ്പദ് ഘടനയുടെ ശക്തിയെ സൂചിപ്പിക്കുന്നു. നാണ്യപ്പെരുപ്പം കുറയ്ക്കാനായി റിസര്‍വ്വ് ബാങ്ക് ഇക്കുറിയും പണപ്പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. ഇത് സഹായകരമായി. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പ നിരക്ക് 4.5 ശതമാനത്തില്‍ നിലനിര്‍ത്തണമെന്ന് റിസര്‍വ്വ് ബാങ്ക് കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: