കൊച്ചി:സാമ്പത്തിക തട്ടിപ്പ് കേസിൽ പോലീസ് പ്രതിയാക്കിയ നടി ആശാ ശരത്തിനു ആശ്വാസം. എഫ് ഐ ആർ സ്റ്റേ ചെയ്യണം എന്ന ആവശ്യപ്പെട്ട് നടി നല്കിയ ഹരജിയിൽ ഇടക്കാല വിധി.
ആശാ ശരത്തിനെതിരായ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ് ഐ ആർ റദ്ദാക്കിയിട്ടില്ല. ഹരജി സമർപ്പിച്ച ശേഷം നടന്ന വിധിയിലാണ് ഹൈക്കോടതിയുടെ അടിയന്തിര ഇടപെടൽ,
എസ്.പി സി എന്ന വളം കമ്പിനി ജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിച്ച് പറ്റിക്കുകയായിരുന്നു. എസ് പി സി തുടങ്ങിയ പ്രാണാ ആപ്പ് ആയിരുന്നു നടിയെ കുഴിയിൽ വീഴ്‌ത്തിയത്. ആശാ ശരത് പ്രാണാ ആപ്പിൽ ഡാൻസ്, കല അദ്ധ്യാപിക ആയിരുന്നു. ഓൺലൈനിൽ ആയിരുന്നു ക്ളാസുകൾ. പ്രാണ ആപ്പിനായി 400കോടിയിലധികം രൂപ ജനങ്ങളിൽ നിന്നും എസ് പി സി കമ്പിനി പിരിച്ചെടുത്തു എന്നാണ് ആരോപണം
ഒടുവിൽ ആശാ ശരത്ത് നൃത്തം പഠിപ്പിച്ചിരുന്ന പ്രാണാ ആപ്പ് പൊളിഞ്ഞു. നിക്ഷേപകരുടെ പണം പോയി. പ്രാണാ എന്റെ പ്രാണൻ എന്ന് പറഞ്ഞായിരുന്നു പ്രാണയിൽ ചേരാൻ ആശാ ശരത്തിന്റെ യു ടുബ് പരസ്യങ്ങൾ
ഇതിനിടെ ആശാ ശരത്തിനെതിരെ കൊല്ലത്ത് പരാതി വന്നു. പോലീസ് നടിക്കും മറ്റും എതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തു.നടി ആശാ ശരത്ത് ഉൾപ്പെടെ ഉള്ളവർക്കെതിരെ ഐ പി സി 406,420,506,34 ഇങ്ങിനെ ജാമ്യമില്ലാ വകുപ്പുകളിലാണ് കേസ് ഉള്ളത്.കൊല്ലം എരവിപുരം പോലീസ് ആണ് എഫ് ഐ ആർ ഇട്ടത്.
നടി ആശാ ശരത്ത് ഉൾപ്പെടെ ഉള്ളവർക്കെതിരെ FIRൽ പറയുന്ന വിവരങ്ങൾ ഇങ്ങിനെ..
ആവലാതിക്കാരൻ പണിപൂർത്തിയാക്കിയ കെമേഴ്ഷ്യൽ കെട്ടിടത്തിൽ ഒന്നാംപ്രതി ചെയർമാനും രണ്ടാം പ്രതി ഡയറക്ടറും മൂന്നാം പ്രതി CEO ആയും നാലു മുതൽ 8 വരെ പ്രതികൾ സ്റ്റാഫുകൾ ആയും ഒമ്പതാം പ്രതി കൊല്ലം ജില്ല കോ ഓർഡിനേറ്ററായും പത്താംപ്രതി ബോർഡ് മെമ്പറായും പ്രവർത്തിച്ചുവരുന്ന SPC PRANA technology pvt Ltd എന്ന സ്ഥാപനത്തിൻറ ഫ്രാഞ്ചൈസി തുടങ്ങുന്നതിന് നടി ആശാ ശരത്ത്
പത്രമാധ്യമങ്ങളിലൂടെയും ഓൺലൈൻ പരസ്യങ്ങളിലൂടെയും നൽകിയ ഉറപ്പുകൾ നല്കി ചതിച്ചു.
ആശാ ശരത്തിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ SPC കൊല്ലം ജില്ല കോർഡിനേറ്ററായ ഒമ്പതാം പ്രതിയുടെ നിർദ്ദേശപ്രകാരം ആവലാതിക്കാരൻ ഒന്നാം പ്രതിയുമായി ബന്ധപ്പെട്ട സംസാരിച്ചതിൽ ലഭിച്ച ഉറപ്പിന്മേലും ഒന്നു മുതൽ 8 വരെ പ്രതികൾ ആവലാതിക്കാരന്റെ സ്ഥാപനത്തിൽ 2022 വർഷം മുതൽ വിവിധ ദിവസങ്ങളിലായി നേരിട്ട് എത്തി ആവലാതിക്കാരന് ടി സ്ഥാപനത്തിൻറെ ഫ്രാഞ്ചൈസി തുടങ്ങിയാൽ വൻ ലാഭമുണ്ടാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പി ച്ചു
ശേഷം 55 ലക്ഷം രൂപ മൊത്തം വേണമെന്നും ആയതിൽ 10 ലക്ഷം രൂപ അഡ്വാൻസായി നൽകണമെന്നും 2022 മാർച്ച് മാസത്തിൽ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആവലാതിക്കാരൻ ടിയാൻറെ ബാങ്ക് അക്കൗണ്ടിൽ നിന്നും 25.05.2022 ൽ 2 ലക്ഷം രൂപയും 24.01.2023 ൽ 8 ലക്ഷം രൂപയും പ്രതികളുടെ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്റ്റർ ചെതു.
പ്രതികൾ നൽകിയ ഉറപ്പ് പ്രകാരമുള്ള സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി നൽകാൻ തയ്യാറാകാതെയും നൽകിയ പണം ആവലാതിക്കാരന് തിരികെ നൽകാതെയും ആവലാതിക്കാരൻ അഡ്വാൻസിനായി നൽകിയ പണം തിരികെ നൽകില്ലെന്നും പോലീസിൽ പരാതി നൽകിയാൽ ആവലാതിക്കാരനെ ഭൂമിക്ക് മുകളിൽ വച്ചേക്കില്ല എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ആവലാതിക്കാരനെ ചതിച്ചും വഞ്ചിച്ചും ടിയാന് 1000000 ലക്ഷം രൂപ അന്യായനഷ്ടം സംഭവിപ്പിക്കുന്നതിന് ഒന്നു മുതൽ 10 വരെ പ്രതികൾ പരസ്പരം ഉത്സാഹികളും സഹായികളും ആയി പ്രവർത്തിച്ചു മേൽ വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നു എന്നുള്ളത്.
ഈ കേസിലാണിപ്പോൾ നടി ആശാ ശരത്തിനു ഹൈക്കോടതി താല്ക്കാലിക ആശ്വാസം നല്കിയിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: