ഇടുക്കി: പൊലീസ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ച് പോക്സോ കേസ് പ്രതി. അഞ്ച് വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനാണ് ആത്മഹത്യാശ്രമം നടത്തിയത്. തൊടുപുഴ പൊലീസ് സ്റ്റേഷനിൽ വച്ച് കൈ ഞരമ്പ് മുറിച്ചാണ് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചത്.
ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: