കൊല്‍ക്കത്ത : മോഹന്‍ ബഗാന് പരിശീലകനായി ജോസ് മൊളീന. മുമ്പ് എ ടി കെ കൊല്‍ക്കത്ത ആയിരുന്നപ്പോള്‍ ഇതേ ടീമിനെ കിരീടത്തിലേക്ക് എത്തിച്ചിട്ടുണ്ട് മൊളീന.
എ ടി കെ കൊല്‍ക്കത്ത വിട്ട ശേഷം സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്റെ സ്പോര്‍ടിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.2016ല്‍ ആയിരുന്നു മൊളീന എടികെ കൊല്‍ക്കത്തയുടെ പരിശീലകനായി എത്തിയത്. അന്ന് എടികെയെ ഐ എസ് എല്‍ ചാമ്പ്യന്മാരാക്കി.
കേരള ബ്ലാസ്റ്റേഴ്സിനെ ആയിരുന്നു അന്ന് എ ടി കെ കലാശപ്പോരാട്ടത്തില്‍ തോല്‍പ്പിച്ചത്.വിയ്യാറയലിന്റെ പരിശീലക സ്ഥാനവും മൊളീന വഹിച്ചിട്ടുണ്ട്. മുന്‍ സ്പാനിഷ് അന്താരാഷ്ട്ര താരം കൂടിയാണ് മൊളീന. അത്ലറ്റിക്കോ മാഡ്രിഡിനായി 180ല്‍ അധികം മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: