പത്തനംതിട്ട: ഏഴംകുളം – കൈപ്പട്ടൂര്‍ റോഡ് നിര്‍മ്മാണത്തില്‍ മന്ത്രി വീണ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ്ജ് ജോസഫിനെതിരെ ആരോപണവുമായി പഞ്ചായത്ത് പ്രസിഡന്റ്. മന്ത്രിയുടെ ഭര്‍ത്താവ് ജോര്‍ജ്ജ് ജോസഫ് ഇടപെട്ട് ഓവുചാലിന്റെ അലൈന്മെന്റില് മാറ്റം വരുത്തുന്നുവെന്നാണ് സി പി എം ജില്ലാ കമ്മിറ്റി അംഗം കൂടിയായ കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരന് ആരോപിക്കുന്നത്.
ജോര്‍ജ്ജ് ജോസഫിന്റെ കെട്ടിടത്തിന് മുന്നില്‍ ഓടയുടെ അലൈന്മെന്റ് മാറിയെന്ന് ആരോപിച്ച് ഓട നിര്‍മ്മാണം പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു.മന്ത്രിയുടെ ഭര്‍ത്താവ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നാണ് ആരോപണം.കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ഓട നിര്‍മ്മാണം.
അതിനിടെ അശാസ്ത്രീയ റോഡ് നിര്‍മ്മാണമെന്ന് ആരോപിച്ച് കൊടുമണ്ണില്‍ ബുധനാഴ്ച യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അതേസമയം ആക്ഷേപം തള്ളി മന്ത്രിയുടെ ഭര്‍ത്താവ് ജോര്‍ജ്ജ് ജോസഫ് രംഗത്തെത്തി. കെട്ടിടം നിര്‍മിച്ചത് ഒന്നര വര്‍ഷം മുമ്പാണെന്ന് അദ്ദേഹം പറഞ്ഞു.റോഡിന്റെ അലൈന്മെന്റ് തീരുമാനിച്ചത് മൂന്നര വര്‍ഷം മുമ്പാണെന്നും ജോര്‍ജ്ജ് ജോസഫ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: