Kerala

ഐവറി കോസ്റ്റില്‍ നിന്ന് എത്തിച്ച ഫുട്ബാള്‍ താരത്തിന് പണം നല്‍കാതെ കബളിപ്പിച്ചു; സംഭവം മലപ്പുറത്ത്

Published by

മലപ്പുറം : വിദേശ ഫുട്‌ബോള്‍ താരത്തെ പണം നല്‍കാതെ കബളിപ്പിച്ചതായി പരാതി. ഐവറി കോസ്റ്റ് താരം കാങ്ക കൗസി ക്ലൗഡാണ് മലപ്പുറം എസ് പിക്ക് പരാതി നന്‍കിയത്.

കഴിഞ്ഞ ആറ് മാസമായി പ്രതിഫലമോ താമസസൗകര്യങ്ങളോ നല്‍കുന്നില്ലെന്ന് പരാതിയില്‍ പറയുന്നു.മലപ്പുറം എഫ് സി നെല്ലിക്കൂത്ത് എന്ന ടീമിനായാണ് താരം കേരളത്തിലെത്തിയത്.

കെ പി നൗഫല്‍ എന്ന വ്യക്തിയുടെ കരാറില്‍ സീസണില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് കളിപ്പിച്ചത്. ഇതുവരെ ഒരു രൂപ പോലും തന്നിട്ടില്ലെന്ന് താരം പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by