Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഇത് സാധാരണ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരം

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ജോര്‍ജ് കുര്യന്‍ ജന്മഭൂമിക്ക് നല്കിയ പ്രത്യേക അഭിമുഖം

പി.ഷിമിത്ത് by പി.ഷിമിത്ത്
Jun 11, 2024, 04:31 am IST
in Main Article

# അപ്രതീക്ഷിത കേന്ദ്രമന്ത്രി പദവിയെ എങ്ങനെ കാണുന്നു?
സാധാരണ ബിജെപി പ്രവര്‍ത്തകനില്‍നിന്ന് കേന്ദ്രമന്ത്രി പദത്തിലെത്തുമ്പോള്‍ ഒന്നേ പറയാനുള്ളൂ. ഇത് കേരളത്തിലെ സാധാരണ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമാണ്, അവര്‍ക്കുള്ള സന്ദേശമാണ്. സാധാരണ പ്രവര്‍ത്തകനായി തുടങ്ങി പടിപടിയായി ഉയര്‍ന്നുവരുന്നവരെ പാര്‍ട്ടി പരിഗണിക്കും. ബിജെപി ദേശീയ നേതൃത്വം ഈ മന്ത്രി പദവികൊണ്ട് ഉദ്ദേശിക്കുന്നതും അതാണ്. പാര്‍ട്ടി സാധാരണ പ്രവര്‍ത്തകന് നല്കിയ അംഗീകാരമാണിത്.

# സത്യപ്രതിജ്ഞ കാണാനെത്തിയ വ്യക്തി മന്ത്രിയായതിനെക്കുറിച്ച്?
പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനുവേണ്ടി സാധാരണ പ്രവര്‍ത്തകര്‍ വരുന്നതുപോലെയാണ് ദല്‍ഹിയില്‍ എത്തിയത്. ഞായറാഴ്ച രാവിലെയാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. പാര്‍ട്ടിയുടെ രീതിയനുസരിച്ച് നേരിട്ടെല്ലാം അറിയിക്കില്ല, പടിപടിയായാണ് വിവരങ്ങള്‍ ലഭിക്കുക. മന്ത്രിയാക്കുന്നത് പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രി അല്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നതുവരെ അതിനെക്കുറിച്ച് പറയാന്‍ കഴിയില്ല. പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ ചായ സത്കാരത്തിന് ക്ഷണിച്ചിരുന്നു. അവിടെ വച്ചാണ് അറിഞ്ഞത്. ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ ഒന്നും പറയാന്‍ സാധ്യമല്ല. അതുകൊണ്ടാണ് വീട്ടില്‍ പോലും പറയാതിരുന്നത്.

# ബിജെപി പ്രവര്‍ത്തകനില്‍നിന്ന് കേന്ദ്രമന്ത്രിയിലേക്കുള്ള വളര്‍ച്ചയെക്കുറിച്ച് ?
അടിയന്തരാവസ്ഥകാലത്ത് ജെപി മൂവ്‌മെന്റിലൂടെയാണ് പൊതുപ്രവര്‍ത്തനത്തിലേക്ക് വരുന്നത്. സ്‌കൂള്‍പഠനകാലത്തുതന്നെ ഛാത്രസംഘര്‍ഷസമിതിയുടെ ഭാഗമായി. ജനതാപാര്‍ട്ടിയില്‍ വന്നു. ജനതാപാര്‍ട്ടിയിലിരിക്കെ ജനസംഘത്തില്‍ നിന്നുവന്നവരുമായായിരുന്നു കൂടുതല്‍ അടുപ്പം. സ്വയംസേവകരാണ് അന്നുമുതല്‍ സഹപ്രവര്‍ത്തകര്‍. ബിജെപി രൂപീകരിക്കപ്പെട്ട അന്നുമുതല്‍ പാര്‍ട്ടി പ്രവര്‍ത്തകനാണ്. ജില്ലാ സെക്രട്ടറി മുതല്‍ ദേശീയ ഉപാദ്ധ്യക്ഷന്‍ വരെ 20 വര്‍ഷക്കാലം യുവമോര്‍ച്ചയുടെ ചുമതലയായിരുന്നു. ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഒഎസ്ഡിയായും പ്രവര്‍ത്തിച്ചു. വലിയ അനുഭവമായിരുന്നു അത്. അവസാനം ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ചുമതലകളെയും പോലെ ഇതും കാണുന്നു. സന്തോഷത്തോടെ സ്വീകരിക്കുന്നു. സമൂഹത്തിനു വേണ്ടി കൂടുതല്‍ എന്തെങ്കിലും പ്രവര്‍ത്തിക്കാനുള്ള അവസരമായാണ് ഈ നേട്ടത്തെ കാണുന്നത്.

# ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപിയുടെ വിജയത്തെ എങ്ങനെ കാണുന്നു ?
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ വിജയമാണ് ബിജെപിക്ക് നേടിയത്. തൃശ്ശൂരില്‍ സുരേഷ് ഗോപി വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചതിനുപുറമെ 20 ശതമാനത്തിലധികം വോട്ടുകളും നേടാനായി. ഇതുവരെ ബിജെപിക്ക് ലഭിക്കാത്ത വോട്ടുകളും ഇത്തവണ പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്. ഒരു ക്രോസ് സെക്ഷന്‍ ഇത്തവണ പാര്‍ട്ടിക്ക് വോട്ട് ചെയ്തു. ബിജെപിക്ക് ഇടതിന്റെയും വലതിന്റെയും വോട്ട് കിട്ടി എന്നാണ് ഇപ്പോഴത്തെ ചര്‍ച്ച. പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനവും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസവുമാണ് ഈ വലിയ നേട്ടത്തിന് കാരണം. സംസ്ഥാനത്ത് ബിജെപി നേടിയ നേട്ടമാണ് തനിക്ക് ലഭിച്ച മന്ത്രി പദവിയ്‌ക്കും കാരണം. ജയിച്ച സമയത്ത് ലഭിച്ച പ്രോത്സാഹനമാണിത്. അതുകൊണ്ടുതന്നെ ഉത്തരവാദിത്തം കൂടുകയുമാണ്. പാര്‍ട്ടി പ്രോത്സാഹനം നല്‍കുന്ന സമയത്ത് ഉത്തരവാദിത്തവും വര്‍ധിക്കും.

# കേരളത്തിന്റെ വികസന കാഴ്‌ച്ചപ്പാടുകളെക്കുറിച്ച് ?
ഭാരതത്തിന്റെ വികസനത്തെക്കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്. അതില്‍ കേരളവും ഉള്‍പ്പെടും. 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യമാണ് മുന്നിലുള്ളത്. കേരളത്തിന്റെ വികസനത്തിനായുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകും. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനനുസരിച്ച് നിയമം അനുശാസിക്കുന്ന രീതിയില്‍ രാഷ്‌ട്രീയത്തിനതീതമായി ജനങ്ങള്‍ക്കൊപ്പം ഉണ്ടാകും. രാഷ്‌ട്രീയ ചിന്തയില്ലാതെ സംസ്ഥാനവും ഒപ്പം നിന്നാലെ പദ്ധതികള്‍ വിജയിപ്പിക്കാനാവൂ. കേരളം വികസിക്കണം എന്നാഗ്രഹിക്കുന്നവര്‍ ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചു. ബിജെപിയേയും നരേന്ദ്രമോദി സര്‍ക്കാരിനേയും അവര്‍ അംഗീകരിച്ചു കഴിഞ്ഞു. പുതിയ തലമുറ രാഷ്‌ട്രീയത്തിനല്ല, വികസനത്തിനാണ് പ്രധാന്യം നല്‍കുന്നത്.

Tags: NDAGeorge Kurienordinary workers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.