ന്യൂയോര്‍ക്ക് : ടി 20 ലോകകപ്പില്‍ ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്ഥാന് താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഇതിഹാസ താരം വസീം അക്രം. പാകിസ്ഥാന് ടീം പിരിച്ചു വിടണം എന്ന് വസീം അക്രം പറഞ്ഞു. കളിക്കാര്‍ ഒട്ടും പ്രൊഫഷണല്‍ അല്ല എന്ന് അക്രം അഭിപ്രായപ്പെട്ടു.
ടീമിലെ പലരും 10 വര്‍ഷമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നുവെന്ന് വസീം അക്രം ചൂണ്ടിക്കാട്ടി. അവരെ പഠിപ്പിക്കാന്‍ കഴിയില്ല. റിസ്വാന് കളി എന്താണെന്നുളള ബോധമില്ല.വിക്കറ്റ് വീഴ്ത്താന്‍ ആണ് ബുംറയ്ക്ക് പന്ത് നല്‍കിയെന്നും ആ പന്തുകള്‍ കരുതലോടെ കളിക്കുകയായിരുന്നു ബുദ്ധിയെന്നും റിസ്വാന് മനസിലാക്കണമായിരുന്നു. എന്നാല്‍ റിസ്വാന് വലിയ ഷോട്ടിന് ശ്രമിച്ച വിക്കറ്റ് നഷ്ടമാക്കിയെന്ന് അക്രം പറഞ്ഞു.
ഇഫ്തിഖര്‍ അഹമ്മദിന് പക്ഷേ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് അറിയില്ലെന്നും അക്രം പറഞ്ഞു.
നല്ല പ്രകടനം കാഴ്ച വച്ചില്ലെങ്കില്‍ പരിശീലകരെ പുറത്താക്കുമെന്നും തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും പാക് കളിക്കാര്‍ കരുതുന്നു. പരിശീലകരെ നിലനിര്‍ത്താനും ടീമിനെ മുഴുവന്‍ മാറ്റാനുമുള്ള സമയമാണിതെന്നും അക്രം കൂട്ടിച്ചേര്‍ത്തു
ടീമില്‍ പരസ്പരം സംസാരിക്കാന്‍ ആഗ്രഹിക്കാത്ത കളിക്കാരുണ്ട്. ഈ കളിക്കാരെ വീട്ടില്‍ ഇരുത്തണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: