മുംബൈ: ചുറ്റില്‍ നിന്നും വളയപ്പെട്ട് ബൈജു രവീന്ദ്രനും അനുജന്‍ റിജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുല്‍നാഥും രക്ഷമാര്‍ഗ്ഗങ്ങള്‍ കാണാതെ ഉഴലുന്നു. കാരണം ചുറ്റിലും ഇരുട്ടാണ്. ബൈജൂസിന് വായ്‌പ നല്‍കിയ കമ്പനികള്‍ യുഎസിലെ ഡെലാവെയറിലെ പാപ്പരത്വ കോടതിയില്‍ ബൈജൂസിലെ ചില ഉപകമ്പനികളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് നടത്തുകയാണ്. എടുത്ത വായ്‌പ തിരിച്ചടയ്‌ക്കാത്തതാണ് കാരണം. മറ്റൊരു വശത്ത് ഇന്ത്യയിലെ 400ഓളം ജീവനക്കാര്‍ ശമ്പളം, ആനുകൂല്യങ്ങള്‍ എന്നിവ കിട്ടാത്തതിനാല്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിനെ (എന്‍സിഎല്‍ടി) സമീപിക്കുകയാണ്.
ഇതിനെല്ലാം പുറമെയാണ് 2022ന്റെ തുടക്കത്തില്‍ 2200 കോടി ഡോളര്‍ ആസ്തിയുണ്ടായിരുന്ന ഇന്ത്യൻ സ്‌റ്റാർട്ടപ്പ് കമ്പനികളിലെ ഏറ്റവും പ്രമുഖരായ ബൈജൂസിന്റെ മൂല്യം വട്ടപ്പൂജ്യമാണെന്ന് ബ്ലാക്ക് റോക്ക് പോലുള്ള പ്രസിദ്ധ അസറ്റ് മാനേജ്‌മെന്റ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഒരു തരത്തിലുള്ള തരംതാഴ്‌ത്തലാണ്. അതായത് ബൈജൂസ് എന്ന കമ്പനിയ്‌ക്ക് മൂല്യമേയില്ല എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രമുഖ സ്ഥാപനമായ എച്ച്എസ്ബിസി ബൈജൂസിന്റെ മൂല്യം പൂജ്യത്തിലേക്ക് താഴ്‌ത്തിയതിന് പിന്നാലെയാണ് പുതിയ സംഭവ വികാസം.
കമ്പനിയുടെ ഓഡിറ്റര്‍മാരും ബോര്‍ഡ് അംഗങ്ങളും ഉൾപ്പെടെ രാജിവച്ചതിനെത്തുടര്‍ന്ന് ഉയർന്നുവന്ന പ്രതിസന്ധിയിൽ നിന്ന് ഇതുവരെ ബൈജൂസ് കരകയറിട്ടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: