തിരുവനന്തപുരം : ലോക കേരള സഭ ഉദ്ഘാടനം ചെയ്യാനുളള പിണറായി സര്‍ക്കാരിന്റെ ക്ഷണം നിരസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.ക്ഷണിക്കാന്‍ രാജ്ഭവനിലെത്തിയ ചീഫ് സെക്രട്ടറി ഡോ വി വേണുവിനെ ഗവര്‍ണര്‍ മടക്കി അയച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നടപടികളിലെ കടുത്ത അതൃപ്തി ചീഫ് സെക്രട്ടറിയെ ഗവര്‍ണര്‍ അറിയിച്ചു.
എസ്എഫ്ഐക്കാര്‍ തന്റെ കാര്‍ തടഞ്ഞതിലടക്കം സര്‍ക്കാര്‍ നടപടി ഉണ്ടായിട്ടില്ലെന്ന് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു.
നാലാം ലോക കേരള സഭ ഈ മാസം 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും.103 രാജ്യങ്ങളില്‍നിന്നും 25 സംസ്ഥാനങ്ങളില്‍നിന്നുമുള്ള പ്രവാസി പ്രതിനിധികള്‍ പങ്കെടുക്കും.200 ഓളം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയില്‍ പങ്കെടുക്കും.
760 അപേക്ഷകരില്‍ നിന്നാണ് ലോക കേരള സഭയിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. അംഗങ്ങളുടെ പട്ടിക അന്തിമ ഘട്ടത്തിലാണ്. മൂന്നാം ലോക കേരളസഭ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ലോക കേരളം ഓണ്‍ലൈന്‍ പോര്‍ട്ടല്‍, കേരള കുടിയേറ്റ സര്‍വേ എന്നിവയുടെ പ്രകാശനം 13ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: