ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല, പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും ഭാവി മുന്‍കൂട്ടി കണ്ടുള്ള കരുനീക്കങ്ങളാണ് മന്ത്രി പദവി പങ്കിടുക്കുന്നതില് മാനദണ്ഡമാക്കിയത്. പല സംസ്ഥാനങ്ങള്‍ക്കും അനുപാതിക പ്രതിനിധ്യമല്ല ലഭിച്ചതെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്നത് അതുകൊണ്ടാണ്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടുള്ള ദീര്‍ഘവീക്ഷണത്തിന്റെ ഭാഗമാണത്.
ഒരു സീറ്റില്‍ മാത്രം ജയിച്ച കേരളത്തിനു ലഭിച്ച രണ്ടു സഹമന്ത്രിസ്ഥാനം തന്നെ ഉദാഹരണം. സുരേഷ് ഗോപിക്കുപുറമെ മല്‍സരിക്കുക പോലും ചെയ്യാത്ത ജോര്‍ജ് കുര്യനുകൂടി മന്ത്രിസ്ഥാനം നല്‍കിയതിനു പിന്നില്‍ ഈ തിരഞ്ഞെടുപ്പില്‍ പിന്തുണച്ച ചില വിഭാഗങ്ങളുടെ വിശ്വാസമാര്ജിക്കാനാണെന്ന് വ്യക്തം.
ആരും ജയിക്കാത്ത തമിഴ്നാടിന് ഒരു കാബിനറ്റ് പദവി നിലനിറുത്തിയതിലും മറ്റൊരു രാഷ്ട്രീയമുണ്ട്. യുപിയില്‍ നിന്ന് 9 മന്ത്രിമാരേയുള്ളൂ. ഹരിയാനയില്‍ നിന്ന് മൂന്ന് മന്ത്രിമാര്‍. ദല്‍ഹിയില്‍നിന്നും ഹിമാചലില്‍ നിന്നും ഓരോ മന്ത്രിമാര്‍. ഇതൊന്നും ജയിച്ച സീറ്റുകള്‍ക്ക് ആനുപാതികമല്ലാത്തത് ചില കരുനീക്കങ്ങളുടെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: