Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആരവങ്ങളില്‍ ആകാശനീല: താങ്ക്‌സ് ക്യാപ്റ്റന്‍… ലീഡര്‍… ലെജന്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2024, 08:03 am IST
in Football

താങ്ക്‌സ് ക്യാപ്റ്റന്‍… ലീഡര്‍… ലെജന്‍ഡ്… ഗാലറിയിലെ നീലക്കടലാരവം നിലയ്‌ക്കുകയും അലമാലകളില്‍ ഈ വരികള്‍ തെളിയുകയും ചെയ്തു…. സോണാര്‍ സുനില്‍ എന്ന് അത്ര നേരം ആര്‍ത്ത ആ ജനസാഗരം ഒരുവേള നിശബ്ദമായി… കൈകൂപ്പി മൈതാനത്ത് വലം വച്ച് ഗാലറിയെ അഭിവാദ്യം ചെയ്ത രാജ്യത്തിന്റെ എക്കാലത്തെയും കരുത്തനായ നായകനെ ഈറന്‍ കണ്ണുകളോടെ, നിറഞ്ഞ ഹര്‍ഷാരവത്തോടെ കണ്ണിമ ചിമ്മാതെ ആരാധകലോകം നോക്കി നിന്നു…
കണ്ണീരുപ്പിനാല്‍ തീര്‍ത്ത തടാകമായി സാള്‍ട്ട്‌ലേക്ക്… സുനില്‍ ഛേത്രിക്ക് കളിക്കളത്തില്‍ വിട… പത്തൊമ്പത് വര്‍ഷം… 151 അന്താരാഷ്‌ട്ര മത്സരങ്ങള്‍.. 94 ഗോളുകള്‍… ക്രിക്കറ്റ് ജീവിതമാക്കിയ പുതിയകാലത്തിന്റെ ഭാഷയില്‍ ഗോള്‍ സെഞ്ച്വറിക്ക് ഒരു സിക്‌സര്‍ ദൂരം ബാക്കി നിര്‍ത്തി ഭാരത ഫുട്‌ബോളിന്റെ ഇതിഹാസ നായകന്‍ ബൂട്ടഴിച്ചു. ലോകഫുട്‌ബോള്‍ ചരിത്രത്തിന്റെ ഏടുകളിലേക്ക് പന്ത് തട്ടിക്കയറിയ ഒരേയൊരു ഭാരതീയന്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കും ലയണല്‍ മെസിക്കും പിന്നില്‍ ഗോളെണ്ണത്തില്‍ മൂന്നാമനായവന്‍… പ്രകടനമാണെന്റെ പ്രായമെന്ന് ഉറക്കെ പറഞ്ഞവന്‍ …. ലോകം കൊതിക്കുന്ന ഫിനിഷര്‍ …. സെക്കന്തരാബാദില്‍ പിറന്ന് സിക്കിമില്‍ വളര്‍ന്ന് ആരവങ്ങള്‍ക്കെതിരെ നീന്തിത്തുടിച്ചവന്‍…. നിശ്ശബ്ദ ഗാലറികളെ തീ പിടിപ്പിച്ചവന്‍… ഛേത്രി ഒരു യുഗമാവുന്നത് അങ്ങനെയാണ്.
കഴിഞ്ഞ ഇരുപതാണ്ട് ഛേത്രിയുടെ കാലുകള്‍ക്കൊപ്പം സഞ്ചരിച്ചതാണ് ഈ ആരാധകവൃന്ദമത്രയും. ഉയരക്കുറവ് ഉയരമാക്കിയ എണ്ണം പറഞ്ഞ ഹെഡ്ഡറുകളില്‍, കാലില്‍ പന്തെത്തിയാല്‍ കുതിരവേഗമാര്‍ജിക്കുന്ന മാസ്മരികതയില്‍ മനം മയങ്ങി ഒരു മെസിയില്ലാത്തത് നമ്മള്‍ മറന്ന കാലം. നാട്ടിന്‍പുറത്തെ കളിപ്പറമ്പുകളില്‍ നിന്ന് ലോകഫുട്‌ബോളിന്റെ തട്ടകത്തിലേക്ക് കണ്ണും മനസും പറിച്ചുനട്ട ആവേശക്കാലത്തും ഇവിടെയൊരാള്‍ ഇങ്ങനെ നീലാകാശത്തിന്റെ പൊക്കത്തില്‍ നിറഞ്ഞുനിന്നു… മെസിയും ക്രിസ്റ്റ്യാനോയും എംബാപ്പെയും നെയ്‌മറുമൊക്കെ കൂറ്റന്‍ ഫ്‌ളക്‌സുകളില്‍, കട്ടൗട്ടുകളില്‍ നാടാകെ നിറഞ്ഞ കാലത്തും അവര്‍ക്കിടയില്‍ ഛേത്രിയും ഉയര്‍ന്നു. ഒരു കാലം വരും, ലോകകപ്പ് ഫുട്‌ബോളിന്റെ കളിമൈതാനങ്ങളില്‍ ഛേത്രീ, പ്രിയപ്പെട്ടവനേ എന്ന് മെസിയന്‍ താളത്തില്‍ മെക്‌സിക്കന്‍ തിരമാലകള്‍പോലും നമ്മളും ആര്‍ത്തിരമ്പും…. കാല്പനികതയുടെ കാഴ്ചകളിലേക്ക് ശരാശരി ഭാരതീയനെ ആര്‍ജവത്തോടെ നടക്കാന്‍ പഠിപ്പിച്ച ആ കാല്‍ വിരുന്ന് സാള്‍ട്ട്‌ലേക്കിന്റെ പച്ചപ്പില്‍ അവസാനിക്കുന്നു…
കരിയറിലെ അവസാനമത്സരത്തിന് ഇറങ്ങുംമുമ്പ് കഴിഞ്ഞ ദിവസം രാത്രി സാള്‍ട്ട്‌ലേക്കിലെ ഛേത്രിയുടെ പരിശീലനം പോലും ആരാധകര്‍ ഉത്സവമാക്കിയിരുന്നു. മൈതാനത്ത് ഛേത്രി പന്ത് തൊട്ടപ്പോഴെല്ലാം അവര്‍ ആരവമുയര്‍ത്തി. അമ്ര ഛേത്രിര്‍ കേല മിസ് കോര്‍ബോ ഖൂബ്’ (നിന്നെ ഞങ്ങള്‍ മിസ് ചെയ്യും ഛേത്രി) എന്ന് ബംഗാളിയിലെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് അവര്‍ മൈതാനത്തിന് പുറത്ത് തടിച്ചുകൂടിയത്.
എഎഫ്‌സി ചലഞ്ച്, നാല് സാഫ്, മൂന്ന് നെഹ്‌റു കപ്പ്, രണ്ട് ഇന്റര്‍ കോണ്ടിനെന്റല്‍… ഛേത്രി തൊട്ട കിരീടങ്ങള്‍. അര്‍ജുന, ഖേല്‍രത്‌ന, പദ്മശ്രീ… രാജ്യം ഛേത്രിക്ക് തൊട്ട തിലകങ്ങള്‍…
2005 ജൂണ്‍ 12ന് പാകിസ്ഥാനെതിരായ മത്സരത്തില്‍ പകരക്കാരനായിറങ്ങിയ ഇരുപതുകാരന്റെ തേരോട്ടത്തിനാണ് പില്‍ക്കാലം സാക്ഷ്യം വഹിച്ചത്. സാക്ഷാല്‍ ബൈച്ചുങ് ബൂട്ടിയയ്‌ക്ക് പകരക്കാരനായാണ് അന്ന് ഛേത്രി കളത്തിലിറങ്ങിയത്. അറുപത്തഞ്ചാംമിനിട്ടില്‍ പാകിസ്ഥാന്റെ നെഞ്ചകം പിളര്‍ന്ന ഗോളിലൂടെയാണ് ഛേത്രി വരവറിയിച്ചത്.ബൂട്ടിയ ബൂട്ടഴിക്കും മുമ്പേ പുതിയ നായകന്റെ എഴുന്നള്ളത്തായിരുന്നു അത്. 2004ല്‍ അണ്ടര്‍ 19ല്‍ നായകനായി തുടങ്ങിയ ഛേത്രി രാജാവായി പടിയിറങ്ങുന്നു. മുമ്പൊരിക്കലും മറ്റൊരു ഭാരതീയ ഫുട്‌ബോള്‍ താരത്തിനും ലഭിക്കാത്ത യാത്രയയപ്പ്.
ലോകകപ്പ് യോഗ്യതാമത്സരത്തില്‍ സാള്‍ട്ട്‌ലേക്കില്‍ കുവൈറ്റിനെതിരെ പൊരുതിയാണ് തല ഉയര്‍ത്തി ഛേത്രി മടങ്ങുന്നത്. ഒരു ദിവസം മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പറഞ്ഞ വാക്കുകളില്‍ ഈ ചെറിയ മനുഷ്യന്റെ വലിപ്പമുണ്ട്. ‘ജയിച്ചാല്‍ മിക്കവാറും യോഗ്യത നേടും. നാട്ടിലും പുറത്തും മികച്ച അഞ്ച് ഗെയിമുകള്‍, ടീം യാത്ര ചെയ്യുന്നിടത്തെല്ലാം നല്ല സ്യൂട്ടുമിട്ട് ഞാനും കളി കാണാന്‍ പോകും. 19 വര്‍ഷവും ടീമിനൊപ്പമായിരുന്നു സഞ്ചാരം. ഇനിയും ഒരു ആരാധകനായി അവര്‍ എവിടെ പോയാലും പിന്തുണയ്‌ക്കാന്‍ കൂടെയുണ്ടാവും’

Tags: Sunil Chhetri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാംഖഡെ സ്റ്റേഡിയത്തില്‍ മെസി കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നു, മുംബൈയിലെത്തിയ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സ്വീകരിക്കുന്നു
Football

വാംഖഡെയില്‍ ഇതിഹാസ രാവ് ‘മെസിഹാ’ അവതരിച്ചു

മാലദ്വീപിനെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഭാരത താരം സുനില്‍ ഛേത്രി പന്തുമായ് മുന്നേറുന്നു
Football

ഛേത്രിയുടെ തിരിച്ചുവരവില്‍ ഭാരതം തകര്‍ത്തു; മാലദ്വീപിനെ 3-0ന് തോല്‍പ്പിച്ചു

Football

ഛേത്രി റിട്ടേണ്‍സ്! സൗഹൃദമത്സരത്തില്‍ ഇന്ത്യ ഇന്ന് മാലദ്വീപിനെതിരേ

Football

ഐഎസ്എൽ; പുതിയ നേട്ടവുമായി സുനിൽ ഛേത്രി

Football

‘ആകാശനീലയില്‍ നിറഞ്ഞ് ഛേത്രി’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.