Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

‘ആകാശനീലയില്‍ നിറഞ്ഞ് ഛേത്രി’

എം. സതീശന്‍ by എം. സതീശന്‍
Jun 7, 2024, 01:52 am IST
in Football

ആരവങ്ങളില്‍ ആകാശനീല…. കണ്ണീരുപ്പിനാല്‍ തീര്‍ത്ത തടാകമായി സാള്‍ട്ട്‌ലേക്ക്… സുനില്‍ ഛേത്രിക്ക് കളിക്കളത്തില്‍ വിട… പത്തൊമ്പത് വര്‍ഷം… 151 അന്താരാഷ്‌ട്ര മത്സരങ്ങള്‍.. 94 ഗോളുകള്‍… ക്രിക്കറ്റ് ജീവിതമാക്കിയ പുതിയകാലത്തിന്റെ ഭാഷയില്‍ ഗോള്‍ സെഞ്ച്വറിക്ക് ഒരു സിക്‌സര്‍ ദൂരം ബാക്കി നിര്‍ത്തി ഭാരത ഫുട്‌ബോളിന്റെ ഇതിഹാസ നായകന്‍ ബൂട്ടഴിച്ചു.

ലോകഫുട്‌ബോള്‍ ചരിത്രത്തിന്റെ ഏടുകളിലേക്ക് പന്ത് തട്ടിക്കയറിയ ഒരേയൊരു ഭാരതീയന്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കും ലയണല്‍ മെസിക്കും പിന്നില്‍ ഗോളെണ്ണത്തില്‍ നാലാമനായവന്‍… പ്രകടനമാണെന്റെ പ്രായമെന്ന് ഉറക്കെ പറഞ്ഞവന്‍ …. ലോകം കൊതിക്കുന്ന ഫിനിഷര്‍ …. സെക്കന്തരാബാദില്‍ പിറന്ന് സിക്കിമില്‍ വളര്‍ന്ന് ആരവങ്ങള്‍ക്കെതിരെ നീന്തിത്തുടിച്ചവന്‍…. നിശ്ശബ്ദ ഗാലറികളെ തീ പിടിപ്പിച്ചവന്‍… ഛേത്രി ഒരു യുഗമാവുന്നത് അങ്ങനെയാണ്.

കഴിഞ്ഞ ഇരുപതാണ്ട് ഛേത്രിയുടെ കാലുകള്‍ക്കൊപ്പം സഞ്ചരിച്ചതാണ് ഈ ആരാധകവൃന്ദമത്രയും. ഉയരക്കുറവ് ഉയരമാക്കിയ എണ്ണം പറഞ്ഞ ഹെഡ്ഡറുകളില്‍, കാലില്‍ പന്തെത്തിയാല്‍ കുതിരവേഗമാര്‍ജിക്കുന്ന മാസ്മരികതയില്‍ മനം മയങ്ങി ഒരു മെസിയില്ലാത്തത് നമ്മള്‍ മറന്ന കാലം. നാട്ടിന്‍പുറത്തെ കളിപ്പറമ്പുകളില്‍ നിന്ന് ലോകഫുട്‌ബോളിന്റെ തട്ടകത്തിലേക്ക് കണ്ണും മനസും പറിച്ചുനട്ട ആവേശക്കാലത്തും ഇവിടെയൊരാള്‍ ഇങ്ങനെ നീലാകാശത്തിന്റെ പൊക്കത്തില്‍ നിറഞ്ഞുനിന്നു… മെസിയും ക്രിസ്റ്റ്യാനോയും എംബാപ്പെയും നെയ്‌മറുമൊക്കെ കൂറ്റന്‍ ഫഌക്‌സുകളില്‍ നാടാകെ നിറഞ്ഞ കാലത്തും അവര്‍ക്കിടയില്‍ ഛേത്രിക്ക് ഒരിടം ജനം കല്പിച്ചുനല്കി.

കരിയറിലെ അവസാനമത്സരത്തിന് ഇറങ്ങുംമുമ്പ് കഴിഞ്ഞ ദിവസം രാത്രി സാള്‍ട്ട് ലേക്കിലെ ഛേത്രിയുടെ പരിശീലനം പോലും ആരാധകര്‍ ഉത്സവമാക്കിയിരുന്നു. മൈതാനത്ത് ഛേത്രി പന്ത് തൊട്ടപ്പോഴെ അവര്‍ ആരവമുയര്‍ത്തി. അമ്ര ഛേത്രിര്‍ കേല മിസ് കോര്‍ബോ ഖൂബ്’ (നിന്നെ ഞങ്ങള്‍ മിസ് ചെയ്യും ഛേത്രി) എന്ന് ബംഗാളിയിലെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് അവര്‍ മൈതാനത്തിന് പുറത്ത് തടിച്ചുകൂടിയത്.

എഎഫ്‌സി ചലഞ്ച്, നാല് സാഫ്, മൂന്ന് നെഹ്‌റു കപ്പ്, രണ്ട് ഇന്റര്‍ കോണ്ടിനെന്റല്‍… ഛേത്രി തൊട്ട കിരീടങ്ങള്‍. അര്‍ജുന, ഖേല്‍രത്‌ന, പദ്മശ്രീ രാജ്യം ഛേത്രിക്ക് തൊട്ട തിലകങ്ങള്‍…
2005 ജൂണ്‍ 12ന് പാകിസ്ഥാനെതിരായ മത്സരത്തില്‍ പകരക്കാരനായിറങ്ങിയ ഇരുപതുകാരന്റെ തേരോട്ടത്തിനാണ് പില്‍ക്കാലം സാക്ഷ്യം വഹിച്ചത്. സാക്ഷാല്‍ ബൈച്ചുങ് ബൂട്ടിയയ്‌ക്ക് പകരക്കാരനായാണ് അന്ന് ഛേത്രി കളത്തിലിറങ്ങിയത്. അറുപത്തഞ്ചാം മിനിട്ടില്‍ പാകിസ്ഥാന്റെ നെഞ്ചകം പിളര്‍ന്ന ഗോളിലൂടെയാണ് ഛേത്രി വരവറിയിച്ചത്. 2004ല്‍ അണ്ടര്‍ 19ല്‍ നായകനായി തുടങ്ങിയ ഛേത്രി രാജാവായി പടിയിറങ്ങുന്നു. മുമ്പൊരിക്കലും മറ്റൊരു ഭാരതീയ ഫുട്‌ബോള്‍ താരത്തിനും ലഭിക്കാത്ത യാത്രയയപ്പ്.

ലോകകപ്പ് യോഗ്യതാമത്സരത്തില്‍ സാള്‍ട്ട്‌ലേക്കില്‍ കുവൈറ്റിനെതിരെ പൊരുതിയാണ് തല ഉയര്‍ത്തി ഛേത്രി മടങ്ങുന്നത്. ഒരു ദിവസം മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പറഞ്ഞ വാക്കുകളില്‍ ഈ ചെറിയ മനുഷ്യന്റെ വലിപ്പമുണ്ട്. ‘ജയിച്ചാല്‍ മിക്കവാറും യോഗ്യത നേടും. നാട്ടിലും പുറത്തും മികച്ച അഞ്ച് ഗെയിമുകള്‍, ടീം യാത്ര ചെയ്യുന്നിടത്തെല്ലാം നല്ല സ്യൂട്ടുമിട്ട് ഞാനും കളി കാണാന്‍ പോകും. 19 വര്‍ഷവും ടീമിനൊപ്പമായിരുന്നു സഞ്ചാരം. ഇനിയും ഒരു ആരാധകനായി അവര്‍ എവിടെ പോയാലും പിന്തുണയ്‌ക്കാന്‍ കൂടെയുണ്ടാവും’

Tags: Sunil ChhetriIndian Football TeamSunil Chhetri's retirement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാംഖഡെ സ്റ്റേഡിയത്തില്‍ മെസി കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നു, മുംബൈയിലെത്തിയ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സ്വീകരിക്കുന്നു
Football

വാംഖഡെയില്‍ ഇതിഹാസ രാവ് ‘മെസിഹാ’ അവതരിച്ചു

മാലദ്വീപിനെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഭാരത താരം സുനില്‍ ഛേത്രി പന്തുമായ് മുന്നേറുന്നു
Football

ഛേത്രിയുടെ തിരിച്ചുവരവില്‍ ഭാരതം തകര്‍ത്തു; മാലദ്വീപിനെ 3-0ന് തോല്‍പ്പിച്ചു

Football

ഛേത്രി റിട്ടേണ്‍സ്! സൗഹൃദമത്സരത്തില്‍ ഇന്ത്യ ഇന്ന് മാലദ്വീപിനെതിരേ

Football

ഐഎസ്എൽ; പുതിയ നേട്ടവുമായി സുനിൽ ഛേത്രി

Football

ആരവങ്ങളില്‍ ആകാശനീല: താങ്ക്‌സ് ക്യാപ്റ്റന്‍… ലീഡര്‍… ലെജന്‍ഡ്

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.