തിരുവനന്തപുരം: 220 അദ്ധ്യയന ദിവസം എന്നത് കെഇആര്‍ ചട്ടമാണെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി തീരുമാനം ഉണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അദ്ധ്യാപകര്‍ ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അദ്ധ്യാപകര്‍ക്ക് മികവുറ്റ പരിശീലനം ഉറപ്പാക്കാന്‍ ആണ് ശ്രമിക്കുന്നത്. പരിശീലനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള ക്രൂരതയാണ്. പരാതികള്‍ എഴുതി നല്കിയാല് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഉച്ചഭക്ഷണ പദ്ധതിക്ക് നിരക്ക് വര്‍ധിപ്പിച്ചത് അദ്ധ്യാപകരുടെ ആവശ്യം കൂടി പരിഗണിച്ചാണ്. അദ്ധ്യാപകര്‍ക്ക് ഒരു ബാധ്യതയും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും.
ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകരുടെ ശമ്പളപ്രതിസന്ധി സാങ്കേതികമാണ്. ഹൈക്കോടതിയുടെയും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെയും തീരുമാനങ്ങള്‍ക്ക് അനുസരിച്ചാണ് സര്‍ക്കാര്‍ നടപടി. ഒരു വിഭാഗം അദ്ധ്യാപകര്‍ക്ക് ശമ്പളം ലഭിക്കാതിരുന്ന പ്രതിസന്ധികള്‍ പ്രത്യേക സര്‍ക്കുലറിലൂടെ പരിഹരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: