Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി 3.0; ഭാരതത്തില്‍ പുതുചരിത്രം

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Jun 9, 2024, 11:18 pm IST
in India
മൂന്നാം തവണയും ഭാരതത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു

മൂന്നാം തവണയും ഭാരതത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു

ന്യൂദല്‍ഹി: സ്വതന്ത്ര ഭാരതത്തില്‍ പുതുചരിത്രം രചിച്ച് തുടര്‍ച്ചയായ മൂന്നാംതവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

രാഷ്‌ട്രപതി ഭവന്റെ നടുമുറ്റത്ത് തിങ്ങിനിറഞ്ഞ പതിനായിരത്തോളം വരുന്ന അതിഥികള്‍ക്ക് മുന്നില്‍ മൂന്നാം മോദി സര്‍ക്കാരിന് ശുഭാരംഭം. രാത്രി 7.24ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു നരേന്ദ്ര മോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സ്വതന്ത്ര ഭാരതത്തില്‍ തുടര്‍ച്ചയായ മൂന്നാംവട്ടം പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ നേതാവായി നരേന്ദ്ര മോദി. വനിതാ പ്രാതിനിധ്യം ഏഴ്.

മോദിക്ക് ശേഷം മുതിര്‍ന്ന നേതാക്കളായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെ.പി നദ്ദ, ശിവരാജ്സിങ് ചൗഹാന്‍, നിര്‍മ്മലാ സീതാരാമന്‍, ഡോ. എസ്. ജയശങ്കര്‍, മനോഹര്‍ലാല്‍ ഖട്ടാര്‍ എന്നിവരടക്കമുള്ള മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. 72 അംഗ മന്ത്രിസഭയില്‍ പ്രധാനമന്ത്രിക്കൊപ്പം 30 ക്യാബിനറ്റ് മന്ത്രിമാരാണ് ചുമതലയേറ്റത്. സ്വതന്ത്ര ചുമതലയുള്ള അഞ്ച് മന്ത്രിമാരും 36 സഹമന്ത്രിമാരുമുണ്ട്. കേന്ദ്രമന്ത്രിമാരുടെ വകുപ്പുകള്‍ പിന്നീട് പ്രഖ്യാപിക്കും. രണ്ടര മണിക്കൂറോളമായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. എന്‍ഡിഎ സഖ്യകക്ഷികള്‍ക്ക് അഞ്ച് ക്യാബിനറ്റ് പദവിയും രണ്ട് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി പദവും നാല് സഹമന്ത്രിപദവും ലഭിച്ചു. പ്രധാനമന്ത്രിയടക്കം 61 കേന്ദ്രമന്ത്രിമാര്‍ ബിജെപിയില്‍ നിന്നാണ്. മൂന്നാം മോദി സര്‍ക്കാരില്‍ ആറ് മുന്‍ മുഖ്യമന്ത്രിമാര്‍ ഇടംപിടിച്ചത് ശ്രദ്ധേയമായി.

24 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം മൂന്നാം മോദി സര്‍ക്കാരിനുണ്ട്. യുപിയില്‍ നിന്ന് 9 മന്ത്രിമാരും കര്‍ണാടകയില്‍ നിന്ന് അഞ്ച് പേരും മധ്യപ്രദേശില്‍ നിന്ന് നാലു പേരും കേന്ദ്രമന്ത്രിസഭയില്‍ ഇടംപിടിച്ചു. ഒബിസി വിഭാഗത്തില്‍ നിന്ന് 27 പേരും പട്ടികജാതി വിഭാഗത്തില്‍ നിന്ന് പത്തു പേരും പട്ടികവര്‍ഗവിഭാഗത്തില്‍ നിന്ന് അഞ്ചു പേരും ന്യൂനപക്ഷവിഭാഗത്തില്‍ നിന്ന് അഞ്ചുപേരും മന്ത്രിസഭയില്‍ ഇടംപിടിച്ചു. മൂന്നാം മോദി സര്‍ക്കാരിലെ അംഗങ്ങളില്‍ 43 പേര്‍ മൂന്നു മന്ത്രിസഭകളിലും അംഗമായവരാണ്. 39 പേര്‍ മുന്‍പ് മന്ത്രിമാരായിരുന്നവരാണ്. ആദ്യ രണ്ട് മോദിസര്‍ക്കാരിലും ഭാഗമായിരുന്ന സ്മൃതി ഇറാനി, അനുരാഗ് ഠാക്കൂര്‍ തുടങ്ങിയ പത്തോളം പേര്‍ ഇത്തവണ മാറി, പുതുമുഖങ്ങളെത്തി.

അയല്‍രാജ്യങ്ങളിലെ രാഷ്‌ട്രത്തലവന്മാരും സംസ്ഥാന ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, ബിജെപി ദേശീയ-സംസ്ഥാന നേതാക്കള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഇന്നലെ രാവിലെ മന്ത്രിസഭാംഗങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീട്ടില്‍ യോഗം ചേര്‍ന്നു. ഇന്ന് രാവിലെ ആദ്യ കേന്ദ്രമന്ത്രിസഭാ യോഗം പ്രധാനമന്ത്രിയുടെ വീട്ടില്‍ നടക്കും.

അതേസമയം മൂന്നാംമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്ക് സാക്ഷ്യം വഹിച്ചത് രാഷ്‌ട്രത്തലവന്മാരും രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളും അടക്കം പതിനായിരത്തോളം പേര്‍.

രാഷ്‌ട്രപതി ഭവന് മുന്നില്‍ നടന്ന ചടങ്ങിലേക്ക് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മാലദ്വീപ്‌സ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു, സീഷെല്‍സ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്‌നോത്, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡ, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ എന്നിവര്‍ വിശിഷ്ടാതിഥികളായെത്തി. ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍, ഗവര്‍ണര്‍മാരായ പി.എസ്. ശ്രീധരന്‍പിള്ള, ആരിഫ് മുഹമ്മദ് ഖാന്‍, എന്‍. രവി, മുന്‍ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു തുടങ്ങിയവരും എന്‍ഡിഎ നേതാക്കളായ ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍, പവന്‍ കല്യാണ്‍, അജിത് പവാര്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ, മുതിര്‍ന്ന ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷി, ചലച്ചിത്ര താരങ്ങളായ ഷാരൂഖ് ഖാന്‍, രജനീകാന്ത്, അക്ഷയ്‌കുമാര്‍, ബിസിനസ് പ്രമുഖരായ മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

 

Tags: Narendra ModiModi 3.0 Swearingnew history in India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.