ന്യൂദല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനിയെ ദല്‍ഹിയിലെ വസതിയില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സന്ദര്‍ശിച്ചു. മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായാണ് ഷെയ്ഖ് ഹസീന ഭാരതത്തില്‍ എത്തിയത്. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനമാണ് ഷെയ്ഖ് ഹസീന ഭാരതത്തില്‍ നടത്തുന്നത്.
ഭാരതരത്ന ജേതാവും മൂന്ന് ദശാബ്ദത്തിലധികം ഭാരതീയ ജനതാ പാര്‍ട്ടിയുടെ സജീവ നേതാവുമായിരുന്ന എല്‍.കെ. അദ്വാനിക്കുള്ള ആദര സൂചകമായിട്ടായിരുന്നു സന്ദര്‍ശനം. ദല്‍ഹിയിലെ വസതിയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി എല്‍.കെ. അദ്വാനിയുമായും മകള്‍ പ്രതിഭാ അദ്വാനിയുമായും കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: