ന്യൂദല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഈശ്വര നാമത്തില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തു.
ദൈവനാമത്തിലാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്. സത്യവാചകം പൂര്‍ത്തിയായപ്പോള്‍ സദസില്‍നിന്ന് കരഘോഷമുയര്‍ന്നു. മുതിര്‍ന്ന നേതാവ് രാജ്‌നാഥ് സിങ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തു. മൂന്നാമതായി അമിത്ഷായും നാലാമതായി നിതിന്‍ ഗഡ്ഗരിയും നാലാമതായി ജെ.പി.നഡ്ഡയും അഞ്ചാമതായി ശിവാരാജ് സിങ് ചൗഹാനും സത്യപ്രതിജ്ഞ ചെയ്തു.
മറ്റുളളവര്‍ ഹിന്ദിയില്‍ സത്യപ്രതിജഞ ചെയ്തപ്പോള്‍ നിര്‍മ്മല സീതാരാമനും എസ് ജയശങ്കറും ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് മനോഹര്‍ലാല്‍ ഖട്ടറായിരുന്നു സത്യ പ്രതിജഞ ചെയ്തത്.
പത്താമനായി സത്യപ്രതിജ്ഞ ചെയ്ത കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയാണ് ആദ്യ ഘടകകകക്ഷി നേതാവ്.
തുടര്‍ന്ന് യഥാക്രമം പീയുഷ് ഗോയല്‍,ധര്‍മേന്ദ്ര പ്രധാന്‍, എച്ച്എഎം നേതാവ് ജിതിന്‍ റാം മാഞ്ചി, ജെഡിയു നേതാവ് ലലന്‍ സിങ്, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
പതിനേഴാമതായി സത്യപ്രതിജ്ഞ ചെയ്ത ടിഡിപി അംഗം കിഞ്ജരാപ്പു രാംമ മോഹന്‍ നായിഡുവാണ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളിലൊരാളാണ് 36 വയസുകാരനാണ് രാം മോഹന്‍ നായിഡു.
ഡോ.വീരേന്ദ്ര കുമാര്‍,പ്രഹ്ലാദ് ജോഷി, ജുവല്‍ ഓറം, ഗിരി രാജ് സിങ്, അശ്വനി വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ,ഭൂപേന്ദര്‍ യാദവ്, ഗജേന്ദ്ര സിങ് ഷെഖാവത്ത് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
നിര്‍മല സീതാരാമനു ശേഷം സത്യപ്രതിജ്ഞ ചെയ്യുന്ന രണ്ടാമത്തെ വനിതയായി അന്നപൂര്‍ണ ദേവി സത്യപ്രതിജ്ഞ ചെയ്തു.
കിരണ്‍ റിജിജു, ഹര്‍ദീപ് സിങ് പുരി, മന്‍സുഖ് മാണ്ഡവ്യ, ജി.കിഷന്‍ റെഡ്ഢി ,ചിരാഗ് പാസ്വാന്‍ ല സി.ആര്‍. പാട്ടീല്‍ എന്നിവരും കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
നരേന്ദ്ര മോദിയെ കൂടാതെ 30 കാബിനറ്റ് മന്ത്രിമാരാണുള്ളത്.
സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രിമാരായി റാവു ഇന്ദർജിത്ത് സിങ്, ഡോ. ജിതേന്ദ്ര സിങ്, അർജുൻ റാം മേഘ്‌വാൾ, പ്രതാപ് റാവു ജാദവ്, ജയന്ത് ചൗധരി, ജിതിൻ പ്രസാദ എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.
ലോക നേതാക്കളുള്‍പ്പെടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിട്ടുണ്ട്. .ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, റിപ്പബ്ലിക് ഓഫ് സീഷെല്‍സ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് തുടങ്ങിയവര്‍ ചടങ്ങിനെത്തി. അംബാനി കുടുംബവും രജനീകാന്ത്, ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍അടക്കമുള്ള പ്രമുഖര്‍ ചടങ്ങിനെത്തി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും എത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: