കൊച്ചി : രാജ്യാന്തര അവയവക്കടത്തു കേസില്‍ പാലക്കാട് സ്വദേശി ഷമീറിനെ മാപ്പുസാക്ഷിയാക്കാന്‍ തീരുമാനം.ഇറാന് തലസ്ഥാനമായ ടെഹ്റാനില്‍ എത്തി സ്വന്തം വൃക്ക വിറ്റ ഷെമീറിന് വൃക്ക റാക്കറ്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളറിയാം.
ഈ വസ്തുത കൂടി കണക്കിലെടുത്താണ് അന്വേഷണ സംഘത്തിന്റെ നീക്കം. കഴിഞ്ഞ ഏപ്രിലില്‍ ഇറാനില്‍ പോയ ഷമീര്‍ മേയ് പതിനെട്ടിനാണ് മടങ്ങിയെത്തിയത്. തുടര്‍ന്ന് ഒളിവില്‍ പോയി .
ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം മോശമായെന്നാണ് ഷമീര്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: