ന്യൂദല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ കേന്ദ്രമന്ത്രിസഭയിലേക്ക് ആരൊക്കെയെന്നതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ച് നിരാശരായി മാധ്യമങ്ങള്‍.
പതിവു പോലെ മോദി സര്‍ക്കാരിലെ മന്ത്രിമാരെപ്പറ്റിയുള്ള ഒരു വിവരവും ചോര്ത്തിയെടുക്കാനായില്ല. ഇന്നലെ രാത്രി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരെ സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തി.
സത്യപ്രതിജ്ഞ ചെയ്യേണ്ട എംപിമാര്‍ക്കും നേതാക്കള്‍ക്കും ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി അറിയിപ്പ് നല്കുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍.
എന്‍ഡിഎ സര്‍ക്കാരില്‍ നിന്ന് വാര്‍ത്തകള്‍ ചോര്‍ത്താമെന്ന പ്രതീക്ഷകളാണ് മാധ്യമങ്ങള്‍ക്ക് നഷ്ടമായത്. ബിജെപിയില്‍ നിന്ന് മാത്രമല്ല, ടിഡിപി, ജെഡിയു, എല്‍ജെപി തുടങ്ങിയ ഘടകകക്ഷികളില്‍ നിന്നും ഒരു വിവരങ്ങളും ചോര്‍ന്നില്ല.
ടിഡിപി, ജെഡിയു, എല്‍ജെപി, ആര്‍എല്‍ഡി, അപ്നാദള്‍, ശിവസേന തുടങ്ങിയ പാര്‍ട്ടികള്‍ക്കെല്ലാം ക്യാബിനറ്റ് പദവിയോടെയുള്ള വകുപ്പുകള്‍ ലഭിക്കും. ബിജെപിയില്‍ നിന്നും ഇരുപതിലേറെ പേര് ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് അഞ്ചിലേറെ ബിജെപി എംപിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: