Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കിവികളെ അഫ്ഗാന്‍ പറപ്പിച്ചു; 84 റണ്‍സ് വിജയം !

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2024, 01:11 am IST
in Cricket

ഗയാന: അത്ഭുതപ്പെടുത്തുന്ന വിജയമാര്‍ജിനാണ് കരുത്തരായ ന്യൂസിലന്‍ഡിനെതിരെ അഫ്ഗാനിസ്ഥാന്‍ ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ പടയാളികള്‍ കിവിക്കൂട്ടത്തെ എറിഞ്ഞിട്ടത് വെറും 75 റണ്‍സില്‍. സ്വന്തമാക്കിയത് 84 റണ്‍സിന്റെ വിജയം.

ഓള്‍റൗണ്ട് മികവിലുള്ള ന്യൂസിലന്‍ഡ് അഫ്ഗാനിസ്ഥാന് മുന്നില്‍ തോല്‍ക്കണമെങ്കില്‍ ഏവരും പ്രതീക്ഷിക്കുക ഒരു ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ അറ്റപ്പറ്റെ നേടിയ വിജയമായിരിക്കും. പക്ഷെ ഭാരത സമയം ഇന്നലെ വെളുപ്പിന് നടന്ന മത്സരത്തില്‍ റാഷിദ് ഖാന്‍ നയിക്കുന്ന അഫ്ഗാനിസ്ഥാന്‍ സമ്പൂര്‍ണ ആധികാരികമായാണ് വിജയിച്ചത്. എതിരാളികള്‍ക്ക് മുന്നില്‍ ഇവര്‍ വച്ച ലക്ഷ്യം 160 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ തുടക്കം മുതലേ പതറിയ കെയന്‍ വില്യംസിന്റെ നേതൃത്വത്തിലുള്ള ന്യൂസിലന്‍ഡ് നിര അഫ്ഗാന്‍ ബൗളര്‍മാരായ ഫസല്‍ഹഖ് ഫറൂഖി, നായകന്‍ റാഷിദ് ഖാന്‍ എന്നിവര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുന്ന കാഴ്‌ച്ചയാണ് കണ്ടത്. കിവീസ് നിരയില്‍ ആരും തന്നെ കാര്യമായ ചെറുത്തു നില്‍പ്പ് പോലും നടത്തിയില്ല. 15.2 ഓവര്‍ വരെ പിടിച്ചു നിന്ന ന്യൂസിലന്‍ഡ് ബാറ്റര്‍മാരില്‍ നിന്നും പറന്നത് ഒരേയൊരു സിക്‌സര്‍ മാത്രം. മാറ്റ് ഹെന്റിയാണ് ആ വമ്പന്‍ ഷോട്ടിന്റെ ഉടമ.

ടീമില്‍ രണ്ടക്കം കടന്നവരില്‍ ഒരാള്‍ കൂടിയാണ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ പോലുമല്ലാത്ത ഈ താരം. 12 റണ്‍സാണ് സംഭാവന ചെയ്തത്. 18 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സ് ആണ് ടോപ് സ്‌കോറര്‍. ആദ്യ സ്‌പെല്ലില്‍ തന്നെ മൂന്ന് വിക്കറ്റും വീഴ്‌ത്തി ഫസല്‍ഹഖ് കിവികള്‍ക്ക് വലിയ ആഘാതമേല്‍പ്പിച്ചു. ഫിന്‍ അല്ലെന്‍(പൂജ്യം) നേരിട്ട ആദ്യ പന്തില്‍ തന്നെ ക്ലീന്‍ ബൗള്‍ഡായി. ഡെവോന്‍ കോണ്‍വേ(എട്ട്), ഡാരില്‍ മിച്ചല്‍(അഞ്ച്) എന്നീ മികച്ച ബാറ്റര്‍മാര്‍ പെട്ടെന്ന് മടങ്ങി. 4.2 ഓവറില്‍ ടീം മൂന്നിന് 28 എന്ന നിലയിലായി. പിന്നീട് ദൗത്യം റാഷിദ് ഖാന്‍ ഏറ്റെടുത്തു. നായകന്‍ കെയന്‍ വില്ല്യംസണ്‍(ഒമ്പത്) പൊരുതിനൊക്കാന്‍ ശ്രമിച്ച ഗ്ലെന്‍ ഫില്ലിപ്‌സ്, മാര്‍ക്ക് ചാപ്മന്‍(നാല്), മൈക്കല്‍ ബ്രെയ്‌സ്‌വെല്‍(പൂജ്യം) എന്നിവര്‍ റഷീദ് ഖാന് മുന്നില്‍ വീണതോടെ കിവിപ്പട ആടിയുലഞ്ഞു. പിന്നീടൊരു തിരിച്ചുകയറ്റത്തിന് അവര്‍ക്ക് തീരെ ശേഷിയുണ്ടായില്ല. പിച്ചിന്റെ ആനുകൂല്യം നന്നായി മുതലെടുത്ത് അഫ്ഗാന്‍ പട ബാക്കി വിക്കറ്റുകളും വീഴ്‌ത്തി വിജയം നേടി. മുഹമ്മദ് നബി രണ്ട് വിക്കറ്റ് സംഭാവന ചെയ്തു.

നേരത്തെ ടോസ് നേടിയത് കെയന്‍ വില്ല്യംസണ്‍ ആണ്. അഫ്ഗാനിസ്ഥാനെ ബാറ്റ് ചെയ്യാന്‍ വിട്ടു. പിച്ചിന്റെ ഗതി തിരിച്ചറിഞ്ഞ് തിടുക്കം കാട്ടാതെ സ്‌കോര്‍ ചലിപ്പിച്ച് അഫ്ഗാന്‍ ഓപ്പണര്‍മാര്‍ നടത്തിയ പക്വമായ പ്രകടനമാണ് അവരുടെ വിജയത്തില്‍ നിര്‍ണായകമായത്. 14.3 ഓവറിലാണ് ഒന്നാം വിക്കറ്റ് വീണത്. ഓപ്പണര്‍മാരായ രഹ്മനുല്ല ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ചേര്‍ന്നെടുത്തത് 103 റണ്‍സ്. അഞ്ച് വീതം സിക്‌സും ഫോറും അടിച്ച് അര്‍ദ്ധ സെഞ്ചുറി പ്രകടനവുമായി ഓപ്പണര്‍ രഹ്മനുല്ല ഗുര്‍ബാസ്(56 പന്തില്‍ 80) മികച്ചു നിന്നു. കളിയിലെ താരവുമായി. ഇബ്രാഹിം സദ്രാനും(44) നന്നായി പൊരുതി. ഇരുവരും നല്‍കിയ തുടക്കമാണ് പൊരുതാവുന്ന ടോട്ടല്‍ നേടിയെടുക്കുന്നതിന് അഫ്ഗാന് നിര്‍ണായകമായത്. അസ്മത്തുള്ള ഒമര്‍സായ് 22 റണ്‍സെടുത്തു. ട്രെന്റ് ബോള്‍ട്ടും മാറ്റ് ഹെന്റിയും കിവീസിനായി രണ്ട് വീതം വിക്കറ്റുകള്‍ നേടി.

Tags: newzealandafganistanTwenty20 World Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ശത്രുക്കൾക്ക് മുന്നിൽ നരകത്തിന്റെ കവാടങ്ങൾ തുറന്നിരിക്കും’ ; യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകി ഇന്ത്യയിലെ ഇറാൻ എംബസി

World

ഇറാനെതിരായ ആക്രമണങ്ങൾക്കിടയിൽ പാകിസ്ഥാൻ ജെറ്റുകൾ അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളത്തിൽ ബോംബെറിഞ്ഞു : തിരിച്ചടിച്ച് താലിബാനും

Cricket

ട്വന്റി20 ലോകകപ്പ്: നെഞ്ചിടിപ്പോടെ ഭാരതം… ഇന്നത്തെ നിര്‍ണായക പോര് വിന്‍ഡീസിനോട്

World

പാകിസ്ഥാന്റെ ജെഎഫ്-17 യുദ്ധവിമാനം വെടിവെച്ചിട്ടതായി താലിബാൻ പ്രതിരോധ മന്ത്രാലയം : 55 പാക് സൈനികർ കൊല്ലപ്പെട്ടു

World

താലിബാൻ ചാവേർ സ്ക്വാഡ് സജ്ജം, പാകിസ്ഥാൻ സൈന്യത്തിനെതിരെ ചാവേർ ആക്രമണങ്ങൾ ആരംഭിച്ചേക്കാം, മുനീർ പിരിമുറുക്കത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.