കൊച്ചി/മുംബൈ: ജിയോയുടെ 5ജി എഫ്ഡബ്ള്യുഎ (ഫിക്സഡ് വയർലെസ് ആക്സസ്) സേവനമായ എയർഫൈബർ 2023-ൽ സേവനം ആരംഭിച്ചതുമുതൽ സേവന ഗുണനിലവാരം സ്ഥിരമായി നിലനിർത്തുന്നുവെന്ന് ഓപ്പൺ സിഗ്നൽ റിപ്പോർട്ട്. ഇന്ത്യയിലെ നെറ്റ്വർക് കവറേജ് കുറഞ്ഞ പ്രദേശങ്ങളിലേക്കും വിദൂര പ്രദേശങ്ങളിലേക്കും ബ്രോഡ്ബാൻഡ് സർവീസുകൾ വിപുലീകരിക്കലാണ് ജിയോ ലക്ഷ്യമിടുന്നത്. ഓപ്പൺസിഗ്നൽ റിപ്പോർട്ട് അനുസരിച്ച്, ജിയോ ഉപഭോക്താക്കൾക്ക് മൊബൈൽ, എഫ്ഡബ്ള്യുഎ സേവനങ്ങളിൽ സ്ഥിരമായ അനുഭവം ലഭിക്കുന്നു.
ടിയർ II പട്ടണങ്ങളിൽ അതിവേഗ ഇൻ്റർനെറ്റിന്റെ ആവശ്യം ഉയർന്നതാണ്, എന്നാൽ ഒപ്റ്റിക്കൽ ഫൈബർ ഉപയോഗിച്ച് ഈ മേഖലകളിലെത്തുന്നത് ബുദ്ധിമുട്ടാണ്. ഈ പ്രശ്നത്തെ മറികടക്കാനാണ് ജിയോ എയർഫൈബർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എയർഫൈബർ അടിസ്ഥാന പ്ലാനിൽ 599 രൂപക്ക് 30 ദിവസത്തേക്ക് 30 എംബിപിഎസ് ഓഫർ ചെയ്യുന്നുണ്ട്. ഓരോ പ്ലാനിലും ഒരു വൈഫൈ റൂട്ടർ അധിക ചെലവില്ലാതെ ഉൾപ്പെടുന്നു. അൾട്രാ ഫാസ്റ്റ് ഇൻ്റർനെറ്റ് വേഗതയ്ക്ക് ആവശ്യമായ ഔട്ട്ഡോർ യൂണിറ്റിന് 1,000 രൂപ ഇൻസ്റ്റലേഷൻ ഫീസ് ഉണ്ട്, വാർഷിക സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്ക് അത് സൗജന്യമാണ്.
ശരാശരി എയർഫൈബർ ഉപയോക്താവ് പ്രതിമാസം 400ജിബി ഡാറ്റ ഉപയോഗിക്കുന്നുണ്ട്. ജിയോയുടെ 5ജി സ്റ്റാൻഡ്എലോൺ നെറ്റ്വർക്ക് ഈ തിരക്ക് നിയന്ത്രിക്കാൻ,സഹായകമാണ്. ഫിക്സഡ് വയർലെസ് സേവങ്ങളിലൂടെ ഇന്ത്യയിലെ 100 ദശലക്ഷം സ്ഥലങ്ങളെ കണക്ട് ചെയ്യാനാണ് ജിയോ ലക്ഷ്യമിടുന്നത്.
വീഡിയോ സ്ട്രീമിംഗിൽ നിന്ന് വരുന്ന അധിക ലോഡ് കൈകാര്യം ചെയ്യാനുള്ള കഴിവ് എടുത്തുകാണിച്ചുകൊണ്ട് 15 സ്ട്രീമിംഗ് ആപ്പുകൾ ഉൾപ്പെടുന്ന ഒരു സ്ട്രീമിംഗ് പ്ലാൻ ബ്രോഡ്ബാൻഡ് പാക്കേജുകളിൽ അടുത്തിടെ അവതരിപ്പിച്ചത് ജിയോയ്ക്ക് അതിന്റെ നെറ്റ്വർക്ക് ശേഷിയിലുള്ള ആത്മവിശ്വാസമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: