പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം ലോക ഒന്നാം നമ്പര്‍ താരം പോളണ്ടിന്റെ ഇഗ സ്വിയാടെകിന്.കലാശപ്പോരില്‍ ഇറ്റലിയുടെ ജസ്മിന്‍ പൗളിനിയെയാണ് പരാജയപ്പെടുത്തിയത്.സ്‌കോര്‍ 6-2, 6-1.
തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇഗ ഫ്രഞ്ച് ഓപ്പണ്‍ നേടുന്നത്. ഇഗയുടെ കരിയറിലെ നാലാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. മുമ്പ് 2020, 2022, 2023 വര്‍ഷങ്ങളിലാണ് ഇഗ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയത്.
ഫൈനലില്‍ അനായാസം വിജയത്തിലെത്താന്‍ ഇഗയ്‌ക്ക് കഴിഞ്ഞു. ആദ്യ സെറ്റില്‍ ഒരിക്കല്‍ ബ്രേക്ക് വഴങ്ങിയെങ്കിലും തുടര്‍ച്ചയായ പത്ത് ഗെയിമുകള്‍ വിജയിച്ചാണ് ഇഗ മുന്നിലെത്തിയത്.
2022ല്‍ ഇഗ യുഎസ് ഓപ്പണ്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക