Kerala

സുരേഷ് ഗോപിയുടെ ജയത്തെ പരിഹസിച്ച് യേശുക്രിസ്തുവിനെ വെച്ച് അസീസ് കുന്നപ്പള്ളിയുടെ ആക്ഷേപം; വൈദികർ കേസ് കൊടുക്കണമെന്ന് ആവശ്യം

ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വിജയത്തെ പരിഹസിച്ച് ക്രിസ്തുവിനേയും ക്രിസ്ത്യാനികളേയും അവഹേളിച്ച് അസീസ് കുന്നപ്പള്ളി പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ വൈദികർ പരാതി നൽകണമെന്ന് ക്രിസ്തീയ സമുദായത്തില്‍ നിന്നും ആവശ്യമുയരുന്നു.

Published by

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വിജയത്തെ പരിഹസിച്ച് ക്രിസ്തുവിനേയും ക്രിസ്ത്യാനികളേയും അവഹേളിച്ച് അസീസ് കുന്നപ്പള്ളി പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ വൈദികർ പരാതി നൽകണമെന്ന് ക്രിസ്തീയ സമുദായത്തില്‍ നിന്നും ആവശ്യമുയരുന്നു.

തൃശൂരിലെ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ സുരേഷ് ഗോപിയ്‌ക്ക് വോട്ടു ചെയ്തു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടയിലാണ് സുരേഷ് ഗോപിയെ ക്രിസ്തുദേവന്റെ രൂപത്തിലേക്ക് മോര്‍ഫ് ചെയ്തെടുത്ത് അസീസ് കുന്നപ്പള്ളി ഒരു ആക്ഷേപപോസ്റ്റ് പങ്കുവെച്ചത്. “കേന്ദ്രത്തിൽ വാഴുന്ന താടിപ്പിതാവിനും ഈ പുത്രനും പിന്നെ പരിശിദ്ധ മാവിനും സ്തുതി ആയിരിക്കട്ടേ. ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണക്ക് വിശ്വാസികൾ ഇനി ഈ ചിത്രം ഉപയോഗിക്കണം” എന്ന് അസീസ് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ചുരുക്കത്തില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ ഇനി ക്രിസ്തുവിനെയല്ല, സുരേഷ് ഗോപിയെ പ്രാര്‍ത്ഥിക്കണം എന്ന രീതിയിലാണ് സമുദായത്തെ ഒന്നടങ്കം പരിഹസിച്ചുകൊണ്ടുള്ള അസീസ് കുന്നപ്പള്ളിയുടെ പോസ്റ്റ്. വിവാദമായതോടെ ഈ പോസ്റ്റ് അസീസ് തന്റെ അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്തെങ്കിലും വലിയ തോതില്‍ ഇതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

ഈ പോസ്റ്റിനെതിരെയും അസീസ് കുന്നപ്പള്ളിയ്‌ക്കെതിരെയും പ്രതികരിക്കണമെന്ന ആവശ്യം ക്രിസ്തീയ സമുദായത്തില്‍ തന്നെ ഉയരുകയാണ്. അതിനിടയില്‍, ഇതേ ആവശ്യം ഉയര്‍ത്തി ജോർലി പാലാക്കാരി എന്ന വ്യക്തി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ് വൈറലാവുകയാണ്.

യേശുക്രിസ്തുവിനെ ആക്ഷേപിച്ച് പോസ്റ്റിട്ടയാൾക്കെതിരെ സമീപത്തെ പൊലീസ് സ്റ്റേഷനിൽ പോയി വൈദികര്‍ പരാതി നല്കാന്‍ നട്ടെല്ല് കാണിക്കണന്ന് പോസ്റ്റില്‍ ജോര്‍ലി പാലാക്കാരി ആവശ്യപ്പെടുന്നു.

ജോർലി പാലാക്കാരിയുടെ പോസ്റ്റ് പൂർണ്ണ രൂപം,

മണിപ്പൂരിന് വേണ്ടി മെഴുകുതിരി കത്തിച്ച കത്തനാരും കത്തോലിക്കാ ഗ്രൂപ്പുകളിൽ കൂട്ടപ്രാർത്ഥന നടത്തിയ കുഞ്ഞാടുകളുടെയും ശ്രദ്ധയ്‌ക്ക് നിങ്ങൾക്ക് നട്ടെല്ല് ഉറപ്പുണ്ടെങ്കിൽ ഈ പോസ്റ്റ് ഇട്ടതിനെതിരെ നിങ്ങളുടെ സമീപമുള്ള ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുക്കാൻ ധൈര്യം കാണിക്കണം. CASA മാത്രമല്ല ഇവിടുത്തെ വൈദികർക്കും യേശുക്രിസ്തുവിനെ ആക്ഷേപിക്കുന്നത് കാണുമ്പോൾ പ്രതികരണശേഷി ഉണ്ടാകും എന്ന് തെളിയിക്കണം.

മണിപ്പൂരിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ സമൂഹത്തിനായി പ്രത്യേക പ്രാർത്ഥനകൾ കേരളത്തിലെ ക്രൈസ്തവസമൂഹം വൈദികരുടെ നേതൃത്വത്തിൽ നടത്തിയത് വാർത്തയായിരുന്നു. എന്നാൽ ഇത്തരത്തിലൊരു വിഭാ​ഗത്തെ തേജോവധം ചെയ്യുമ്പോൾ മൗനത്തിലാകാൻ പാടില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക