Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതിയ അധ്യയന വര്‍ഷം; എല്ലാം സെറ്റെന്ന പ്രഖ്യാപനം പാഴ്‌വാക്കായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2024, 08:30 am IST
in Kerala

കൊച്ചി: ജൂണ്‍ മൂന്നിന് എല്ലാ സെറ്റായി എന്നറിയിച്ചാണ് പുതിയ അധ്യയന വര്‍ഷത്തെ സര്‍ക്കാര്‍ തലത്തില്‍ ആഘോഷത്തോടെ വരവേറ്റത്. എന്നാല്‍ വിദ്യാഭ്യാസ മേഖലയില്‍ നിരവധി പ്രശ്‌നങ്ങളാണ് ഇപ്പോഴും തുടരുന്നത്. പാഠപുസ്തക വിതരണം ഇനിയും പൂര്‍ത്തിയായിട്ടില്ല, പലസ്ഥലങ്ങളിലും ഇത് പാതിവഴിയിലാണ്. ഇതിനൊപ്പം യൂണിഫോം വിതരണവും കാര്യക്ഷമമായി പൂര്‍ത്തിയാക്കാനായിട്ടില്ല. 2016ന് ശേഷം ഉച്ചഭക്ഷണത്തിന്റെ തുക വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും തീരുമാനമില്ല, ഇതിനൊപ്പം ഇതിന്റെ പണവും കൃത്യമായി വിതരണം ചെയ്യുന്നില്ല.

നാലായിരത്തോളം പ്രഥമ അധ്യാപക തസ്തികള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. ഇതിനൊപ്പം ആയിരക്കണക്കിന് അധ്യാപകരുടെ നിയമനങ്ങള്‍ക്ക് ഇപ്പോഴും സര്‍ക്കാര്‍ അംഗീകാരം നല്കിയിട്ടില്ല. വിദ്യാഭ്യാസ ഓഫീസുകളിലും ഒഴിവുള്ള ഉദ്യോഗസ്ഥരുടെ കുറവ് നികത്താത്ത് മൂലം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും താളം തെറ്റുന്ന അവസ്ഥയാണ്. എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പ് വീതരണവും വര്‍ഷങ്ങളായി നടന്നിട്ടില്ല.

ഇതിനൊപ്പം അധ്യാപകരുടെ ഡിഎയില്‍ 21 ശതമാനം തുക ഇനിയും നല്കിയിട്ടില്ല. 39 മാസമായി ഇത് മുടങ്ങി കിടക്കുകയാണ്. കോളേജ് അധ്യാപകര്‍ക്കടക്കം ഡിഎ നല്‍കിയിട്ടും പൊതുവിദ്യാലത്തിലെ അധ്യാപകരെ അവഗണിക്കുകയാണെന്നും പരാതിയുണ്ട്. ഇത് കൂടാതെ അധ്യാപകരുടെ ശമ്പളത്തില്‍ നിന്ന് ഓരോ മാസവും 25 ശതമാനം വീതം തുക ജീവാനന്ദം പദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍ പിടിക്കുവാനൊരുങ്ങുകയാണ്. ഇതിനിടയിലാണ് അധ്യയന ദിനം വര്‍ധിപ്പിച്ച് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അമിതഭാരം അടിച്ചേല്‍പ്പിക്കുന്നത്. അധ്യാപകര്‍ക്ക് ക്ലാസുകള്‍ക്ക് വേണ്ട മുന്‍കൂട്ടിയുള്ള നോട്ടുകള്‍ തയ്യാറാക്കാനും

ഇതോടെ സമയം കിട്ടാതെ വരും. അക്കാദമിക പ്രവര്‍ത്തനത്തിനൊപ്പം അണ്‍അക്കാദമിക്ക് പ്രവര്‍ത്തനങ്ങളും മുന്നോട്ട് പോകേണ്ടതുണ്ട്. സര്‍ക്കാര്‍ തീരുമാനത്തോടെ കുട്ടികള്‍ക്ക് മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പോകുവാന്‍ സാധിക്കാതെയും വരും. കഴിഞ്ഞവര്‍ഷം പൊതുവിദ്യാഭ്യാസ മേഖലയില്‍ മാത്രം 94000ല്‍ അധികം കുട്ടികളുടെ കുറവ് വന്നിരുന്നു. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ കുട്ടികള്‍ ഇനിയും കുറയുമെന്ന ഭയവും അധ്യാപകര്‍ക്കുമുണ്ട്.

മൂല്യനിര്‍ണയത്തിനും പണമില്ല

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ പേപ്പറുകളുടെ മൂല്യനിര്‍ണയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും അധ്യാപകര്‍ക്ക് നല്‌കേണ്ട ശമ്പളം നല്കിയിട്ടില്ല. 40 മാര്‍ക്കുള്ള ഒരു പേപ്പര്‍ നോക്കുന്നതിന് 6 രൂപയാണ് ലഭിക്കുന്നത്. ഇതിനൊപ്പം ടിഎ അടക്കമുള്ള മറ്റ് ആനൂകൂല്യങ്ങളുമുണ്ട്. എല്ലാം കൂടി ഒരു അധ്യാപകന് 10,000 മുതല്‍ 15,000 രൂപവരെയാണ് ശരാശരി ലഭിക്കുക.

2022ല്‍ നടന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയത്തിന്റെ പണം ഇനിയും കൈമാറിയിട്ടില്ല. എസ്എസ്എല്‍സിയുടെ പാതി തുക മാത്രമാണ് നല്കിയത്. ഇതിനൊപ്പം പാഠപുസ്തകങ്ങളില്‍ മാറ്റം വന്നതിനാല്‍ അധ്യാപക ക്ലസ്റ്റര്‍ രൂപീകരിച്ച് അവധിക്കാല പരിശീലനം നല്കിയിരുന്നു. ഇതില്‍ പങ്കെടുത്തവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളോ ലഘുഭക്ഷണമോ നല്കിയില്ലെന്ന് മാത്രമല്ല ഇതിന്റെ പണവും നല്കിയിട്ടില്ല.

Tags: Kerala Education DepartmentnonsenseNew academic year
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവന്‍കുട്ടി കേരളത്തിലെ അദ്ധ്യാപകരെ വഞ്ചിച്ചു: എന്‍ടിയു

Kerala

മുഖ്യമന്ത്രിയുടെ സന്ദേശം വിദ്യാര്‍ത്ഥികളില്‍ എത്തിക്കാന്‍; വിജയദശമി ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തണം; ഉത്തരവിറക്കി വിദ്യാഭ്യാസ ഡയറക്ടര്‍

Entertainment

മധുവിനെക്കുറിച്ച് അസംബന്ധം: ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് ഖേദിച്ച് വേണുഗോപാല്‍

Kerala

സ്കൂളുകളില്‍ ഓണപ്പരീക്ഷ ഇന്നുമുതല്‍; ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ മാര്‍ഗരേഖ

ദറക്‌സ ആറാം ക്ലാസ്സ് പുസ്തകവുമായി
Kerala

ബിഹാറില്‍ നിന്നു വന്നു, മലയാളിയായി; ദറക്‌സയുടെ അനുഭവം പാഠവുമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.