കുവൈത്ത് സിറ്റി: കുവൈത്തിലെ ഹമദ് എയര്‍പോര്‍ട്ടിലെത്തിയ യാത്രക്കാരന്റെ ശരീരിത്തിനുള്ളില്‍ മയക്കമുരുന്ന് നിറച്ച ക്യാപ്സൂളുകള്‍ ഒളിപ്പിച്ച നിലയില്‍. ബോഡി സ്കാനിങ്ങിലാണ് റബ്ബര്‍ ഉറകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മയക്കമരുന്ന് കണ്ടെത്തിയത്. സാധാരണ റബ്ബര്‍ ഉറകള്‍ക്കുള്ളില്‍ സ്വര്‍ണ്ണമാണ് ഒളിപ്പിച്ച് കടത്തുക പതിവുള്ളത്.
ഹമദ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ യാത്രക്കാരന്റെ ശരീരത്തിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ച് വെച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് യാത്രക്കാരനെ ബോഡി സ്കാനിങ്ങിന് വിധേയമാക്കി. പരിശോധനയില്‍ ഇയാളുടെ കുടലില്‍ മറ്റെന്തോ വസ്തു ഉള്ളതായി കണ്ടു. തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയിലാണ് കുടലിനുള്ളില്‍ റബ്ബര്‍ ഉറകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ലഹരിമരുന്ന് കണ്ടെത്തിയത്.
80 ലഹരിമരുന്ന് ക്യാപ്സ്യൂളുകളാണ് ഇയാളുടെ കുടലില്‍ നിന്ന് കണ്ടെത്തിയത്. 610 ഗ്രാം ഷാബൂ എന്ന ലഹരിമരുന്നും ഹെറോയിനുമാണ് ഈ റബ്ബര്‍ ഉറകളില്‍ സൂക്ഷിച്ചിരുന്നത്. മെതംഫെറ്റാമൈന്‍ എന്ന ജപ്പാന്‍, ഹോങ്കോങ്ങ്, ഫിലിപ്പൈന്‍സ്, മലേഷ്യ, ഇന്തോനേഷ്യ, സൗദി എന്നിവിടങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന ലഹരി മരുന്നാണിത്. മെത്താംഫെറ്റാമൈൻ പൊടി അല്ലെങ്കിൽ ക്രിസ്റ്റൽ രൂപത്തിലാകാം. വളരെ വേഗത്തിൽ അഡിക്ഷൻ സൃഷ്ടിക്കുന്ന മയക്കുമരുന്നാണ് മെത്താംഫെറ്റാമൈൻ.
ലഹരിമരുന്ന് പിടികൂടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കസ്റ്റംസ് വിഭാഗം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഇത് വൈറലായി പ്രചരിച്ചു. അതിര്‍ത്തികള്‍ ശക്തമായി സംരക്ഷിക്കുന്ന യജ്ഞത്തിലാണ് കുവൈത്ത് അധികൃതര്‍. അതിനാല്‍ ഏറ്റവും പുതുപുത്തന്‍ സാങ്കേതിക വിദ്യകളാണ് യാത്രക്കാരെ പരിശോധിക്കുന്നതിനാല്‍ ഉപയോഗിക്കുന്നത്. എത്ര തന്ത്രത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ചാലും അത്യാധുനിക സ്കാനിങ്ങ് യന്ത്രങ്ങള്‍ അവ കണ്ടെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: