തിരുവനന്തപുരം: കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയുടെ രജിസ്ട്രാര്‍ ആയി കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളജ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. എസ്. ഗോപകുമാറിനെ നിയമിച്ചു.
ആരോഗ്യസര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍, ഗവേണിങ് കൗണ്‍സില്‍ എന്നിവയില്‍ അംഗം, തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളജ് ആശുപത്രി ആര്‍എംഒ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന് രണ്ട് എംഡിയും പിഎച്ച്ഡിയുമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര ആയുഷ് വകുപ്പിന്റെയും കേന്ദ്ര ആയുര്‍വേദ കൗണ്‍സിലിന്റെയും കേരള ആരോഗ്യ സര്‍വകലാശാലയുടെയും മികച്ച ആയുര്‍വേദ അദ്ധ്യാപകനുള്ള അവാര്‍ഡുകളടക്കം വിവിധ പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ആയുര്‍വേദ സംബന്ധിയായ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ആരോഗ്യമേഖലയിലെ പ്രഭാഷകനും ലേഖകനുമാണ്. കവിയും ഗാനരചയിതാവുമാണ്. തിരുവനന്തപുരം പട്ടം ആദര്‍ശ് നഗര്‍ ശ്രീഭവനില്‍ കെ. ശ്രീകണ്ഠന് നായരുടെയും പി. കൃഷ്ണകുമാരിയുടെയും മകനാണ്. ഭാര്യ: വിനയ. മകള്‍: അമേയ
പ്രതികരിക്കാൻ ഇവിടെ എഴുതുക: