തിരുവനന്തപുരം: രോഗികളെ പരിശോധിക്കുന്നതിനും ചികിത്സ നടത്തുന്നതിനും അംഗീകൃത യോഗ്യതയും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും അനിവാര്യമാണെന്ന് സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. അനധികൃത ചികിത്സ നടത്തിയാല്‍ രണ്ട് ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ പിഴയോ ഒരു വര്‍ഷം മുതല്‍ നാലു വര്‍ഷം വരെ തടവോ രണ്ടും കൂടിയോ ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ്.
അംഗീകൃത യോഗ്യത ഇല്ലാത്തവര്‍ക്ക് ചികിത്സിക്കാന്‍ അനുവാദം കൊടുക്കരുതെന്നും അത്തരക്കാര്‍ക്ക് എതിരെ കര്‍ശനനടപടി എടുക്കണമെന്നുമുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് ആവര്‍ത്തിക്കുന്നത്.
രാജ്യത്തെ ആയൂര്‍വേദ വൈദ്യശാസ്ത്ര പഠനത്തിന്റെ മാനദണ്ഡങ്ങളും സിലബസും തീരുമാനിക്കുന്നത് നാഷണല്‍ കമ്മീഷന് ഓഫ് ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന് ആണ്. അവര്‍ അംഗീകരിച്ച കോഴ്സുകള്‍ക്കാണ് കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് നല്‍കുന്നത്.
അംഗീകൃത യോഗ്യതയില്ലാത്തവര്‍ക്ക് ബി ക്ലാസ്സ് രജിസ്ട്രേഷന് നല്‍കുന്നതിന് സര്‍ക്കാരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന 1953 ലെ ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സില്‍ ആക്ടിലെ നിബന്ധന ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.
നിലവിലുളള കേരള സ്റ്റേറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് നിയമത്തിലെ 37-ാം വകുപ്പും അതിന്റെ ഉപവകുപ്പുകളും പ്രകാരം
കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമെ ഏത് വൈദ്യ ശാസ്ത്ര ശാഖയായാലും, കേരളത്തില്‍ പ്രാക്ടീസ് ചെയ്യാന്‍ കഴിയുകയുളളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: