തിരുവനന്തപുരം:സ്ത്രീയെ പുരുഷനാക്കി മാറ്റാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 13 ശസ്ത്രക്രിയകള്‍ നടത്തിയിട്ടും ഫലമുണ്ടായില്ലെന്ന പരാതിയില്‍ ധനസഹായം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍.സാമ്പത്തിക സഹായം നല്‍കണമെന്ന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.
സര്‍ക്കാര്‍ 3,06,772 രൂപയാണ് കാട്ടാക്കട സ്വദേശി സാഗറിന് അനുവദിച്ചത്.പരാതിക്കാരന് ട്രാന്സ്ജെന്റര് ഐ.ഡി കാര്‍ഡ് അനുവദിച്ചതായും സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ലിംഗമാറ്റ ശസ്ത്രക്രിയ പോലെ സാങ്കേതിക വെല്ലുവിളി ഉയര്‍ത്തുന്നതും സങ്കീര്‍ണവും അപകടസാധ്യത ഉളളതുമായ ശസ്ത്രക്രിയകള്‍ നടത്തുന്ന കാര്യം പരിശോധിക്കാന്‍ അവയവദാന കമ്മിറ്റിക്ക് സമാനമായ സംസ്ഥാനതല കമ്മിറ്റി രൂപീകരിക്കണമെന്ന് കമ്മീഷന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സാമൂഹികനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനും ഡയറക്ടര്‍ കണ്‍വീനറുമായി 14 അംഗസമിതിയെ ട്രാന്‍സ്ജെന്റര്‍മാരുടെ ആരോഗ്യ സേവനങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കമ്മീഷനെ അറിയിച്ചു.
പരാതിപ്പെട്ട സാഗര്‍ മുംബയ് കോകിലബെന്‍ ദിരുബായി അംബാനി ആശുപത്രിയില്‍ തുടര്‍ ചികിത്സ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: