തൃശൂര്‍: വന്ദേഭാരത് എക്സ്പ്രസിനുനേരെ തൃശൂരില്‍ കല്ലേറ്. രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി. സി2,സി4 കോച്ചുകളുടെ ചില്ലാണ് പൊട്ടിയത്. തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടേക്ക് പോയ ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വെളളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് ആക്രമണമുണ്ടായത്.മാനസിക പ്രശ്നമുള്ള ആളാണ് പ്രതിയെന്നും ഇയാളെ അറസ്റ്റുചെയ്തുവെന്നും ആര്‍പിഎഫ് അറിയിച്ചു.
മുമ്പും വന്ദേഭാരത് ട്രെയിനിനുനേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 16ന് വൈകിട്ട് തലശേരിയ്ക്കും മാഹിയ്ക്കുമിടയിലാണ് സംഭവമുണ്ടായത്. ട്രെയിനിന്റെ സി-എട്ട് കോച്ചിലെ ജനല്‍ചില്ല് തകര്‍ന്നു. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്.
കഴിഞ്ഞ മേയില്‍ വന്ദേഭാരതിനുനേരെ മലപ്പുറത്തുവച്ച് കല്ലേറ് ഉണ്ടായിരുന്നു. ട്രെയിന്‍ തിരൂര്‍ വിട്ട് തിരുനാവായ റെയില്‍വേ സ്റ്റേഷന് എത്തുന്നതിന് തൊട്ടുമുമ്പാണ് ആക്രമണമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: