പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് സെമിയില്‍ പോളണ്ട് താരം ഇഗ സ്വിയാറ്റെക്കിന് ജയം. നിലവിലെ ജേതാവായ സ്വിയാറ്റെക്ക് അമേരിക്കയുടെ കോകോ ഗൗഫിനെയാണ് സെമിയില്‍ കീഴടക്കിയത്. നേരിട്ടുള്ള സെറ്റിന്റെ പരാജയം പിണഞ്ഞൈങ്കിലും കടുത്ത പോരാട്ടം കാഴ്ച്ചവച്ചാണ് ഗൗഫ് കീഴടങ്ങിയത്. സ്കോര്‍ 6-2, 6-4നായിരുന്നു സ്വിയാറ്റെക്കിന്റെ വിജയം.
തുടര്‍ച്ചയായ മൂന്നാം തവണയാണ് സ്വിയാറ്റെക് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തുന്നത്. കഴിഞ്ഞ രണ്ട് തവണയും ജേതാവായ പോളണ്ടുകാരിക്ക് ഇത് ഹാട്രിക് കിരീടത്തിനുള്ള അവസരമാണ്. നേരത്തെ 2022 ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ കോകോ ഗൗഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്വിയാറ്റെക്ക് ആദ്യമായി ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: