കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി കച്ചവടങ്ങളില്‍ അഴിമതി ആരോപിച്ചുള്ള കേസ് പരിഗണിക്കുന്നതില്‍ നിന്നു ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് പിന്മാറി.
കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെയുള്ള കേസുകള്‍ ഒരുമിച്ച് പരിഗണിക്കണമെന്നാവശ്യപ്പെട്ടു വിചാരണ കോടതിയില്‍ നല്കിയ ഹര്‍ജി തള്ളിയ ഉത്തരവ് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് ഹൈക്കോടതി ജഡ്ജി പിന്മാറിയത്.
രൂപതയുടെ ഭൂമി വില്പനയുമായി ബന്ധപ്പട്ടു പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസ് നല്കിയ കേസുകളില്‍ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്നും വിചാരണ നേരിടണമെന്നുമാണ് സുപ്രിംകോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ വിചാരണ കോടതിയില്‍ നടപടിക്രമങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: