പ്രവേശനം ബിടെക്, എംടെക്, എംഎസ്, ഡ്യൂവല്‍ ഡിഗ്രി
ബിടെക്-എംഎസ്/എംടെക് കോഴ്‌സുകളില്‍
വിജ്ഞാപനം https://admissions.iist.ac.in ല്‍
എംടെക്, എംഎസ് കോഴ്‌സുകള്‍ക്ക് ജൂണ്‍ 7 വരെയും ബിടെക്, ഡ്യൂവല്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് 14 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം
ബഹിരാകാശ ശാസ്ത്ര-സാങ്കേതിക പഠനത്തിന് തിരുവനന്തപുരത്തെ (വലിയമല) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ (ഐഐഎസ്ടി) മികച്ച അവസരം. കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനമാണിത്. 2024-25 വര്‍ഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ (യുജി ആന്റ് പിജി) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. കോഴ്‌സുകള്‍ ചുവടെ-
യുജി പ്രോഗ്രാമുകള്‍: ബിടെക് ഏയ്‌റോസ്‌പേസ് എന്‍ജിനീയറിങ്- സീറ്റുകള്‍ 72, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് (ഏവിയോണിക്‌സ്) 72 (നാലുവര്‍ഷം). ഡ്യൂവല്‍ ഡിഗ്രി- ബിടെക് എന്‍ജിനീയറിങ് ഫിസിക്‌സ്+ എംഎസ്/എംടെക് (എംഎസ്-അസ്‌ട്രോണമി ആന്റ് അസ്‌ട്രോഫിസിക്‌സ് അല്ലെങ്കില്‍ സോളിഡ് സ്‌റ്റേറ്റ് ഫിസിക്‌സ്, എംടെക്- എര്‍ത്ത് സിസ്റ്റം സയന്‍സ്/ഓപ്ടിക്കല്‍ എന്‍ജിനീയറിങ്) (5 വര്‍ഷം) സീറ്റുകള്‍ 24. ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് ഉള്‍പ്പെടെ 5 വിഷയങ്ങള്‍ക്ക് മൊത്തം 75 ശതമാനം മാര്‍ക്കില്‍ (എസ്‌സി/എസ്ടി/ഭിന്നശേഷിക്കാര്‍ക്ക് 65% മതി) കുറയാതെ ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. സെലക്ഷന്‍ ജെഇഇ അഡ്വാന്‍സ്ഡ് 2024 സ്‌കോര്‍ അടിസ്ഥാനത്തിലാണ്.
പ്രവേശന വിജ്ഞാപനം, ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ https://admissions.iist.ac.in ല്‍ ലഭിക്കും. ഓണ്‍ലൈനായി ജൂണ്‍ 14 വരെ അപേക്ഷിക്കാം. അന്വേഷണങ്ങള്‍ക്ക് ഇ-മെയില്‍: [email protected].
പിജി പ്രോഗ്രാമുകള്‍: എംടെക് (2 വര്‍ഷം). സ്‌പെഷ്യലൈസേഷനുകള്‍- ഏയ്‌റോഡൈനാമിക്‌സ് ആന്റ് ഫ്‌ളൈറ്റ് മെക്കാനിക്‌സ്, സ്ട്രക്‌ചേഴ്‌സ് ആന്റ് ഡിസൈന്‍, തെര്‍മല്‍ ആന്റ് പ്രൊപ്പല്‍ഷന്‍, മാനുഫാക്ചറിങ് ടെക്‌നോളജി, കണ്‍ട്രോള്‍ സിസ്റ്റംസ്, ഡിജിറ്റല്‍ സിഗ്‌നല്‍ പ്രോസസിങ്, പവര്‍ ഇലക്‌ട്രോണിക്‌സ്, ആര്‍എഫ് ആന്റ് മൈക്രോവേവ് എന്‍ജിനീയറിങ്, വിഎല്‍എസ്‌ഐ ആന്റ് മൈക്രോസിസ്റ്റംസ്, മെറ്റീരിയല്‍സ് സയന്‍സ് ആന്റ് ടെക്‌നോളജി, എര്‍ത്ത് സിസ്റ്റം സയന്‍സ്, ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്, മെഷ്യന്‍ ലേണിങ് ആന്റ് കമ്പ്യൂട്ടിങ്, ഓപ്ടിക്കല്‍ എന്‍ജിനീയറിങ്, ക്വാണ്ടം ടെക്‌നോളജി. എംഎസ്- അസ്‌ട്രോണമി ആന്റ് അസ്‌ട്രോഫിസിക്‌സ്.
പ്രാബല്യത്തിലുള്ള ഗേറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവേശന യോഗ്യതകള്‍, സെലക്ഷന്‍ നടപടികള്‍ അടക്കമുള്ള വിവരങ്ങള്‍ https://admissions.iist.ac.in ല്‍ ലഭ്യമാണ്. കേന്ദ്രീകൃത കൗണ്‍സലിങ് (സിസിഎംടി-2024) വഴിയാണ് അഡ്മിഷന്‍.
ഇതിനായി ജൂണ്‍ 7 വൈകുന്നേരം 5.30 മണിവരെ https://ccmt.admissions.nic.in ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 3500 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യൂഡി വിഭാഗങ്ങള്‍ക്ക് 3000 രൂപ മതിയാകും. രജിസ്‌ട്രേഷന്‍ നിര്‍ദ്ദേശങ്ങളും കൗണ്‍സലിങ്/പ്രവേശന നടപടികളും സിസിഎംടി-2024 ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: