ന്യൂദല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് കനത്ത തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും സി.പി.എമ്മിന് ഇനാം പേച്ചിയോ മരപ്പട്ടിയോ ഉടനെ ചിഹ്നമായി കിട്ടില്ല. രാജസ്ഥാനിലെ ‘ഒരു കനല്‍ ജയം’
ദേശീയപാര്‍ട്ടി പദവിയും ചിഹ്നവും നഷ്ടമാകില്ലന്ന അവസ്ഥയില്‍ എത്തിച്ചു. രാജസ്ഥാനിലെ സിക്കാറില്‍ സീറ്റ് നേടിയതോടെ അവിടെയും സി.പി.എമ്മിന് സംസ്ഥാന പാര്‍ട്ടി പദവി ലഭിക്കും. ഇതോടെ ബംഗാളിലെ പദവി നഷ്ടമായാലും കേരളം, തമിഴ്‌നാട്, ത്രിപുര, തമിഴ്‌നാട്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവിയുടെ ബലത്തില്‍ 2033 വരെ സി.പി.എമ്മിന് ദേശീയ പാര്‍ട്ടിയായി തുടരാം. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി 11 ലോക്‌സഭ സീറ്റോ , നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവിയോ വേണം ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍.
കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, ത്രിപുര എന്നീ നാല് സംസ്ഥാനങ്ങളില്‍ സി.പി.എമ്മിന് സംസ്ഥാന പാര്‍ട്ടി പദവിയുള്ളത് കൊണ്ടാണ് നിലവില്‍ ദേശീയ പാര്‍ട്ടിയായി തുടരുന്നത്. ഇതില്‍ പശ്ചിമബംഗാളിലെ സംസ്ഥാന പാര്‍ട്ടി പദവി 2026ല്‍ നഷ്ടമാകും. ഇതോടെയാണ് സി.പി.എമ്മിന്റെ ദേശീയ പാര്‍ട്ടി പദവിക്ക് ഭീഷണി ഉയര്‍ന്നത്. രാജസ്ഥാന്‍ സംസ്ഥാന പദവിയിലേകക്ക് വരുന്നതോടെ 2033 വരെ സി.പി.എമ്മിന്റെ ദേശീയ പാര്‍ട്ടി പദവിക്ക് ഭീഷണിയുണ്ടാകില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രസ്തുത സംസ്ഥാനത്തെ ആകെ സീറ്റെണ്ണത്തില്‍ 25:1 എന്ന അനുപാതത്തില്‍ ജയം നേടിയാല്‍ സംസ്ഥാനപദവി ലഭിക്കുമെന്ന മാനദണ്ഡ പ്രകാരമാണ് രാജസ്ഥാനില്‍ സംസ്ഥാന പദവി കിട്ടുന്നത്.
ദേശീയ പാര്‍ട്ടിയെന്ന പദവി സ്ഥിരമായി നിലനിര്‍ത്താന്‍ പ്രധാനമായി മൂന്നു മാനദണ്ഡങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.
നാലു സംസ്ഥാനങ്ങളിലെങ്കിലും ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ 6% വോട്ട് എങ്കിലും ലഭിക്കുക. ഒപ്പം, ലോക്‌സഭയില്‍ മൊത്തം 4 അംഗങ്ങളെങ്കിലും വേണം എന്നതാമ് ആദ്യത്തേത്. രണ്ടാമത്തേത് ലോക്‌സഭാ സീറ്റിന്റെ 2% (11 സീറ്റ്) വേണം എന്നതും എംപിമാര്‍ 3 സംസ്ഥാനങ്ങളില്‍ നിന്നെങ്കിലും ആയിരിക്കണം എന്നതും. നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി എന്ന പദവി എന്നതതാണ് മൂന്നാമത്തതെ മാനദണ്ഡം. ഇതില്‍ ഏതങ്കിലും ഒരെണ്ണം നേടിയാല്‍ ദേശീയ പദവി പോകില്ല.
.ദേശീയതലത്തില്‍ സി.പി.എമ്മിന് നാല് സീറ്റുകളാണ് ലഭിച്ചത്. രാജസ്ഥാനിലെ സികാറില്‍ ആത്മാരാമന്‍ 72,896 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി.പി.എം ജയിച്ചത്. തമിഴ്‌നാട്ടിലെ മധുരയില്‍ (വെങ്കിടേശന്‍)രണ്ട് ലക്ഷത്തിലേറെ വോട്ടുകള്‍ക്കും ഡിണ്ടിഗലില്‍ (സച്ചിതാനന്ദം) നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കും പാര്‍ട്ടി വിജയിച്ചു. കേരളത്തിലെ ആലത്തൂരാണ് (കെ രാധാകൃഷ്ണന്‍) സി.പി.എം വിജയിച്ച മണ്ഡലം.
നിരിശ്വരവാദികളുടെ പ്രസ്ഥാനമെങ്കിലും ജയിച്ച നാലുപേരും ‘ഈശ്വര’ പേരുകാരണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: