ന്യൂദല്‍ഹി: നരേന്ദ്രമോദിയെ വീണ്ടും എന്‍ഡിഎ നേതാവായി തെരഞ്ഞെടുത്തു. മോദിയെ ഭരണകക്ഷിയുടെ നേതാവായി തെരഞ്ഞെടുത്തതായി എന്‍ഡിഎ നേതാക്കളുടെ യോഗത്തില്‍ പ്രമേയം പാസാക്കി.
പാവപ്പെട്ടവര്‍, സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍, അധസ്ഥിത വിഭാഗം എന്നിവരെ സഹായിക്കുകയാണ് ഈ സര്‍ക്കാരിന്റെ ദൗത്യം എന്നും പാസാക്കിയ പ്രമേയത്തിലെ പ്രതിജ്ഞാവാചകം പറയുന്നു. ലോക് സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഭൂരിപക്ഷം നേടിയ സാഹചര്യത്തില്‍ മോദിയ്ക്ക് പ്രധാനമന്ത്രിയാകുന്നതിനുള്ള നടപടിക്രമം എന്ന നിലയില്‍ കൂടിയാണ് അദ്ദേഹത്തെ എന്‍ഡിഎ നേതാവായി ഏകപക്ഷീയമായി തെരഞ്ഞെടുത്തത്.
മോദിയുടെ വസതിയിലായിരുന്നു യോഗം. 1962ന് ശേഷം ഒരു മുന്നണി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കുന്നത് ഇതാദ്യമാണ്.
ബുധനാഴ്ച നടന്ന യോഗത്തില്‍ തെലുഗുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു, ജനതാദള്‍ (യു) നേതാവ് നിതീഷ് കുമാര്‍, ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി ഏക് നാഥ് ഷിന്‍ഡെ, അപ്നാദള്‍ നേതാവ് അനുപ്രിയപട്ടേല്‍, ലോക ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പസ്വാന്, എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: