ലക്നൗ : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മണ്ഡലങ്ങളില്ലാം പരാജയപ്പെട്ട് ‘ സംപൂജ്യരായതിന് ‘ പിന്നാലെ മുസ്ലീങ്ങളെ കുറ്റപ്പെടുത്തി ബി എസ് പി നേതാവ് മായാവതി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുസ്ലീം സമുദായത്തിന് മതിയായ പ്രാതിനിധ്യം നല്‍കിയിട്ടും അവര്‍ ബി എസ് പിയെ കൈവിട്ടന്ന് മായാവതി പരിതപിച്ചു.
മുസ്ലീം സമുദായത്തിന് ബിഎസ്പിയെ മനസിലാക്കാന്‍ കഴിയുന്നില്ല. ഇനി തെരഞ്ഞെടുപ്പ് വരുമ്പോള്‍ മുസ്ലീങ്ങള്‍ക്ക് സീറ്റ് നല്‍കും മുമ്പ് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുമെന്നും മായാവതി പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടും ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ പ്രധാന ഭാഗമായ മുസ്ലീം സമുദായത്തിന് ബിഎസ്പിയെ ശരിയായി മനസിലാക്കാന്‍ കഴിയുന്നില്ല.ഇത്തരമൊരു സാഹചര്യത്തില്‍ ഭാവിയില്‍ പാര്‍ട്ടിക്ക് വലിയ നഷ്ടം വരാതിരിക്കാന്‍ ഏറെ ആലോചിച്ച ശേഷമേ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അവര്‍ക്ക് അവസരം നല്‍കൂ- മായാവതി പറഞ്ഞു.
പൊതുതെരഞ്ഞെടുപ്പില്‍ ബിഎസ്പി 35 മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിച്ചതെങ്കിലും ആരും വിജയിച്ചില്ല. മറ്റ് രാഷ്ട്രീയ കക്ഷികളൊന്നും മുസ്ലീങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം നല്‍കിയില്ല.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിഎസ്പി സ്ഥാനാര്‍ത്ഥികള്‍ക്കൊന്നും വിജയിക്കാനായിരുന്നില്ല. എന്നാല്‍ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യത്തില്‍ മത്സരിച്ച 2019ല്‍ 10 സീറ്റുകള്‍ നേടി.
പാര്‍ട്ടിയുടെ തോല്‍വിയെ കുറിച്ച് ആഴത്തിലുള്ള വിശകലനം നടത്തുമെന്നും പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മായാവതി പറഞ്ഞു.പാര്‍ട്ടിയെ പിന്തുണച്ചതിന് ദളിത് സമൂഹത്തോട്, പ്രത്യേകിച്ച് ജാതവുകളോട് അവര്‍ നന്ദി പ്രകടിപ്പിച്ചു, എന്നാല്‍ മുസ്ലീങ്ങളോടുള്ള തന്റെ കടുത്ത അതൃപ്തിയും അവര്‍ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: