തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ണ് നിറഞ്ഞ് തന്നെ നോക്കിയ നിമിഷം പങ്കുവെച്ച് നടന് സുരേഷ് ഗോപി. മൂത്ത മകള്‍ ഭാഗ്യ സുരേഷിന്റെ ഗുരുവായൂര്‍ നടന്ന വിവാഹദിവസമായിരുന്നു ആ സംഭവം നടന്നത്. ഒരു ടിവി ചാനലുമായുള്ള അഭിമുഖത്തിലായിരുന്നു സുരേഷ് ഗോപിയുടെ ഈ മറുപടി.
“പ്രധാനമന്ത്രി അച്ഛന്റെ സ്ഥാനത്ത് നിന്ന് കൈ പിടിച്ചുകൊടുക്കണം എന്നൊന്നും മുന്‍കൂട്ടി ഒരു തീരുമാനവും ഇല്ലായിരുന്നു. ഒരു ദൈവനിശ്ചയം പോലെയാണ് എല്ലാം നടന്നത്. കന്യാദാനം നടത്തുമ്പോള്‍ അച്ഛനായ ഞാന്‍ മാത്രം കൈപിടിക്കുന്നതിന് പകരം അച്ഛനായ ഞാനും അമ്മയായ രാധികയും കൈപിടിച്ചുകൊടുക്കണം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം.” – സുരേഷ് ഗോപി പറയുന്നു.
“പൊടുന്നനെയാണ് അദ്ദേഹം (പ്രധാനമന്ത്രി മോദി) മകള്‍ ഭാഗ്യയുടെ കൈ പിടിച്ചത്. അതിന് ശേഷം അദ്ദേഹം (മോദി) എന്റെ കണ്ണുകളിലേക്ക് നോക്കി. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഈറനണിഞ്ഞിട്ടുണ്ടായിരുന്നു. പിന്നെ ഒരു ദൈവനിയോഗമെന്ന പോലെയാണ് അദ്ദേഹം മരുമകന്റെ കൈ പിടിച്ച് ഭാഗ്യയുടേതുമായി ചേര്‍ത്ത് വെച്ചത്. ഞാനത് ശ്രദ്ധിക്കാന്‍ പോയില്ല. ഞാന്‍ ശ്രദ്ധിച്ചാല്‍ ഒരു പക്ഷെ ഞാന്‍ വൈകാരികമായി ഉലഞ്ഞുപോകും”- സുരേഷ് ഗോപി പറഞ്ഞു.
സിനിമയെല്ലാം പ്രശ്നത്തിലാവുകയും ബിജെപിയില്‍ ചേര്‍ന്നതോടെ പല കോണുകളില്‍ നിന്നും വിമര്‍ശനമുണ്ടാവുകയും ചെയ്തപ്പോള്‍ പ്രധാനമന്ത്രിയെ ഞാന്‍ കണ്ടിരുന്നു. അന്ന് അദ്ദേഹം പറഞ്ഞു
‘ഒരു പോരാളിയുടെ ഹൃദയമുണ്ടാകണം, കൈക്കരുത്തും മനക്കരുത്തുമുണ്ടാകണം ‘. സുരേഷ് ഗോപി പറഞ്ഞു.
മോദി അഞ്ച് വര്‍ഷം തികയ്ക്കില്ലെന്ന് പറയുന്നതിനോട് എന്താണ് പ്രതികരണം:”വിലകുറഞ്ഞ വിമര്‍ശനങ്ങളെ ഇടത് കാതിലൂടെ കയറ്റി വലതുകാതിലൂടെ വിടണം എന്ന് ഞാന്‍ പറയില്ല. ഈ കാതില്‍ കയറ്റുകയേ ചെയ്യരുത്. ഇടത് കാതില്‍ കേള്‍ക്കുക കൂടി ചെയ്യരുന്നു. എന്തിന് അത് കടത്തി വലതു കാതിലൂടെ വിടണം. അതിനെ തട്ടി വീഴ്ത്തണം അത് ക്ലോസറ്റില്‍ പോകും. അദ്ദേഹം(പ്രധാനമന്ത്രി) അതാണ് ചെയ്യുന്നത്”-സുരേഷ് ഗോപി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: