ന്യൂദൽഹി : ദൽഹിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ടൊറൻ്റോയിലേക്കുള്ള എയർ കാനഡ വിമാനത്തിന് ചൊവ്വാഴ്ച വൈകീട്ട് ബോംബ് ഭീഷണി ഇമെയിലിൽ ലഭിച്ചതായി പോലീസ്.
ചൊവ്വാഴ്ച ഐജിഐ വിമാനത്താവളത്തിൽ നിന്ന് ടൊറൻ്റോയിലേക്ക് പുറപ്പെടേണ്ട എയർ കാനഡ വിമാനത്തിനുള്ളിൽ ബോംബ് ഉണ്ടെന്ന് ഒരു വ്യാജ ഇമെയിൽ ലഭിച്ചെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (ഐജിഐ എയർപോർട്ട്) ഉഷാ രംഗ്‌നാനി പറഞ്ഞു. ചൊവ്വാഴ്ച രാത്രി 10:50നാണ് ഇമെയിൽ സന്ദേശം ലഭിച്ചത്.
തുടർന്ന് സ്റ്റാൻഡേർഡ് സെക്യൂരിറ്റി പ്രോട്ടോക്കോളുകൾ അനുസരിച്ച് സമഗ്രമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് ഡിസിപി പറഞ്ഞു.
തിങ്കളാഴ്ച ദൽഹിയിൽ നിന്ന് 186 യാത്രക്കാരുമായി മുംബൈയിലേക്ക് പറന്ന ആകാശ എയർ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് അഹമ്മദാബാദ് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടതിന് ഒരു ദിവസത്തിന് ശേഷമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: