പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ഒന്നാം സീഡ് താരവും നിലവിലെ ജേതാവുമായ ഇഗ സ്വിയാറ്റെക് തകര്‍പ്പന്‍ ജയത്തോടെ സെമിയില്‍ പ്രവേശിച്ചു.
അമേരിക്കയുടെ കോകെ ഗൗഫ് ഒണ്‍സ് ജേബിയറിനെ തോല്‍പ്പിച്ചു. പുരുഷ സിംഗിള്‍സിലെ കടുത്ത പോരാട്ടത്തില്‍ ഗ്രികറി ദിമിത്രോവിനെ തോല്‍പ്പിച്ച് ഇറ്റലിയുടെ യാനിക് സിന്നര്‍ സെമിയില്‍ പ്രവേശിച്ചു. ആദ്യ സെറ്റില്‍ പിന്നിലായതിന് ശേഷമായിരുന്നു ഗംഭീര തിരിച്ചുവരവുമായി സിന്നര്‍ മുന്നോട്ട് കുതിച്ചത്. സ്കോര്‍ 2-6, 4-6, 6-7(3, 7).
ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയതിന് ശേഷമായിരുന്നു വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ അമേരിക്കയുടെ കോകോ ഗൗഫിന്റെ നേട്ടം. എട്ടാം സീഡായി അറങ്ങിയ ഒന്‍സ് ജബിയറിനെ കീഴടക്കുകയായിരുന്നു. സ്കോര്‍ 2-6, 6-2, 6-3.
ഒന്നാം സീഡ് താരം സ്വിയാറ്റെക്ക് ക്വാര്‍ട്ടറില്‍ മാര്‍കെറ്റ വോന്ഡ്രുസോവയെ തോല്‍പ്പിച്ചാണ് സെമിയിലേക്ക് മുന്നേറിയത്. നേരിട്ടുള്ള സെറ്റിന് സ്കോര്‍ 6-0, 6-2നായിരുന്നു ഇഗയുടെ വിജയം. നാളെ നടക്കുന്ന സെമിയില്‍ ഇഗയും ഗൗഫും തമ്മിലാണ് പോരാട്ടം.
സിന്നറിനെതിരെ നേരിട്ടുള്ള സെറ്റിന്റെ വിജയം സ്വന്തമാക്കിയ സിന്നര്‍ വെള്ളിയാഴ്ച സെമി മത്സരത്തിനിറങ്ങും. ക്വാര്‍ട്ടറിലെ ബാക്കി മത്സരങ്ങള്‍ കൂടി കഴിയുമ്പോഴേ സിന്നറിന്റെ സെമി എതിരാളികളെ വ്യക്തമാകൂ. ദിമിത്രോവിനെ സ്കോര്‍ 6-2, 6-4, 7-6(7-3) ന് തോല്‍പ്പിച്ചുകൊണ്ടാണ് മുന്നോട്ട് കുതിച്ചത്.
നാലാം സിഡ് താരം അലക്സാണ്ടര്‍ സ്വരേവ് 13-ാം സീഡ് താരമായ ഹോള്‍ഗെ റൂണെയെ മറികടന്നാണ് സ്വരേവിന്റെ മുന്നേറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: