തിരുവനന്തപുരം: കേരളത്തില്‍ അക്കൗണ്ട് തുറക്കുക മാത്രമല്ല തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോള്‍ നിയമസഭ അടിസ്ഥാനത്തില്‍ 11 മണ്ഡലങ്ങളില്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.. 38.17 ലക്ഷം വോട്ടും സ്വന്തമാക്കി എന്‍ഡിഎ സംസ്ഥാനത്തിന്റെ ചരിത്രത്തിലൈ ഏറ്റവും വലിയ നേട്ടമാണ് സ്വന്തമാക്കിയത്. 19.18 ശതമാനം വോട്ടാണ് എന്‍ഡിഎ നേടിയത്.
കഴിഞ്ഞ തവണ നേമത്തുമാത്രം ഒന്നാമതെത്തിയ ബിജെപി ഇത്തവണ 22613 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നേമത്ത് ഒന്നാമതെത്തിയതിനു പുറമെ വട്ടിയൂര്‍ക്കാവ്,(8162) കഴക്കൂട്ടം(10842), കാട്ടാക്കട(4779). ആറ്റിങ്ങല്‍(6287), പുതുക്കാട്(12692)്, ഇരിങ്ങാലക്കുട(13950), നാട്ടിക(13950), തൃശ്ശൂര്‍(14117), ഒല്ലൂര്‍(10363), മണലൂര്‍(8013) നിയമസഭാ മണ്ഡലങ്ങളിലും ഒന്നാമതായി.
ഇടതു മുന്നണിക്ക് 19 മണ്ഡലങ്ങളില്‍ മാത്രമാണ് ഒന്നാമതെത്താന്‍ കഴിഞ്ഞത്. യുഡിഎഫ് 110 മണ്ഡലങ്ങളില്‍ മുന്നിലെത്തി. 2019 ല്‍ അത് 123 മണ്ഡലങ്ങളായിരുന്നു.
കഴിഞ്ഞതവണ (31,71,792)നേടിയതിനേക്കാള്‍ (38,17,140) ആറര ലക്ഷത്തോളം (6,45,348) അധികം വോട്ടുകളാണ് ഇത്തവണ നേടിയത്.യുഡിഎഫിന് ആറരലക്ഷവും(6,44,233) എല്‍ഡിഎഫിന് അഞ്ചര ലക്ഷവും (5,44,139)വോട്ടുകുറഞ്ഞപ്പോളാണ് ബിജെപിയുടെയും എന്‍ഡിഎയുടേയും വോട്ടുമാത്രം വര്‍ധിച്ചത്.ആദ്യമായി കേരളത്തില്‍ ഒരു മണ്ഡലത്തില്‍ നാലുലക്ഷത്തിലധികം വോട്ടു ലഭിച്ചതും ഇത്തവണയാണ്. തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് കിട്ടിയത്് 4,12,338 വോട്ടുകളാണ്. രണ്ടു മണ്ഡലങ്ങളില്‍ മുന്നു ലക്ഷത്തിലധികം വോട്ടും കിട്ടി. തിരുവനന്തപുരത്ത്് 3,42,078 വോട്ടും ആറ്റിങ്ങലില്‍ 3,07,133 വോട്ടും കിട്ടി.ആലപ്പുഴ(299648), പത്തനംതിട്ട(2,34,406), പാലക്കാട് (2,49,568),കാസര്‍കോട് (2,13,153)മണ്ഡലങ്ങളില്‍ രണ്ടു ലക്ഷത്തിലധികം വോട്ടും കിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: