തിരുവനന്തപുരം: കേരളത്തില്‍ അക്കൗണ്ട് തുറക്കുക മാത്രമല്ല ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകൂടിയാണ് ബിജെപി ഇത്തവണ നേടിയത്. 38,11, 652 വോട്ടുകള്‍ എന്‍ഡിഎയക്ക് കിട്ടിയത്. കഴിഞ്ഞതവണ (31,71,792)നേടിയതിനേക്കാള്‍ (38,17,140) ആറര ലക്ഷത്തോളം (6,45,348) അധികം വോട്ടുകളാണ് ഇത്തവണ നേടിയത്.
യുഡിഎഫിന് ആറരലക്ഷവും(6,44,233) എല്‍ഡിഎഫിന് അഞ്ചര ലക്ഷവും (5,44,139)വോട്ടുകുറഞ്ഞപ്പോളാണ് ബിജെപിയുടെയും എന്‍ഡിഎയുടേയും വോട്ടുമാത്രം വര്‍ധിച്ചത്.
ആദ്യമായി കേരളത്തില്‍ ഒരു മണ്ഡലത്തില്‍ നാലുലക്ഷത്തിലധികം വോട്ടു ലഭിച്ചതും ഇത്തവണയാണ്. തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് കിട്ടിയത്് 4,12,338 വോട്ടുകളാണ്.
രണ്ടു മണ്ഡലങ്ങളില്‍ മുന്നു ലക്ഷത്തിലധികം വോട്ടും കിട്ടി. തിരുവനന്തപുരത്ത്് 3,42,078 വോട്ടും ആറ്റിങ്ങലില്‍ 3,07,133 വോട്ടും കിട്ടി.
ആലപ്പുഴ(299648), പത്തനംതിട്ട(2,34,406), പാലക്കാട് (2,49,568),കാസര്‍കോട് (2,13,153)മണ്ഡലങ്ങളില്‍ രണ്ടു ലക്ഷത്തിലധികം വോട്ടും കിട്ടി.
മൂന്നുമുന്നണിക്കും ലഭിച്ചവോട്ടുകള്‍











