Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പെരുമണ്ണ് ചുഴലി ഭഗവതി ക്ഷേത്രവും മീനൂട്ടും സ്വയംവര പൂജയും

Janmabhumi Online by Janmabhumi Online
Jun 4, 2024, 07:55 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

പ്രകൃതിയും വിശ്വാസവും സമ്മേളിക്കുന്ന കേരളത്തിലെ അപൂര്‍വ്വ ആരാധനാ കേന്ദ്രങ്ങളിലൊന്നാണ് കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറിന് സമീപത്തെ പെരുമണ്ണ് ചുഴലി ഭഗവതി ക്ഷേത്രം.

ഇവിടെ എത്തുന്നവര്‍ സഹജീവികളായ മത്സ്യങ്ങളെ ഊട്ടിയതിന്റെ മനം നിറഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയാണ് മടങ്ങുന്നത്. കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന ഒരാചാരമാണ് മീനൂട്ട്. ക്ഷേത്രക്കുളത്തിലെയോ ക്ഷേത്രത്തിനരികിലെ പുഴ കടവുകളിലെയോ മീനുകള്‍ക്ക് ഭക്ഷണം നല്‍കുന്ന ആചാരമാണിത്. പെരുമണ്ണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളില്‍ ഒന്നാണ് മീനൂട്ട്. ഭഗവതീക്ഷേത്രത്തില്‍ നിന്ന് അവിലും മലരും അരിയും ചേര്‍ന്ന നിവേദ്യമാണ് മീനുകള്‍ക്ക് നല്‍കുന്നത്. ക്ഷേത്രത്തിന് അരികിലൂടെ ഒഴുകുന്ന വളപട്ടണം പുഴയുടെ കടവിലാണ് മീനൂട്ട് നടത്തുന്നത്. മാരക രോഗങ്ങള്‍ക്ക് ശാന്തിയുണ്ടാക്കാന്‍ മീനൂട്ടിലുടെ കഴിയുമെന്നാണ് വിശ്വാസം. പണ്ട് മഹാമാരികള്‍ പിടിപ്പെട്ട കാലങ്ങളില്‍ ജനങ്ങള്‍ മീനുട്ട് നടത്താമെന്ന് നേര്‍ച്ച നേരാറുണ്ടായിരുന്നു.പിന്നീട് ഇങ്ങോട്ട് വര്‍ഷങ്ങളായി മീനൂട്ട് വഴിപാട് സജീവമായി തുടരുന്നു.

പുഴയില്‍ വെള്ളം കുറഞ്ഞ് തെളിമയോടെ ഒഴുകുന്ന സമയങ്ങളില്‍ നൂറുകണക്കിന് മീനുകള്‍ കൂട്ടത്തോടെയെത്തും. ഈ സമയത്താണ് മീനൂട്ട് പ്രധാനമായും നടക്കാറ്. മിഥുനം മുതല്‍ തുലാവര്‍ഷം വരെ പുഴയില്‍ മീനുകളെ കാര്യമായി കാണാറില്ല. പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന കാലവര്‍ഷത്തില്‍ ക്ഷേത്രത്തിന്റെ പടവുകള്‍ കയറി വെള്ളം പൊങ്ങി വരും. കഴിഞ്ഞ പ്രളയകാലത്ത് ക്ഷേത്രത്തിലെ ചുറ്റമ്പലം വരെ വെള്ളം കയറിയിരുന്നു.

കരിഞ്ചി, പട്ടേന്‍ തുടങ്ങിയ മത്സ്യങ്ങളാണ് കടവില്‍ കൂടുതലായും ഉളളത്. ഇവയെ പിടികൂടിയാല്‍ ദോഷം സംഭവിക്കുമെന്ന വിശ്വാസമുളളതിനാല്‍ തന്നെ കിലോക്കണക്കിന് തൂക്കം വരുന്ന മീനുകളെ ആരു പിടിക്കാറില്ല. ഇരിക്കൂര്‍ മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രം അടക്കമുളള ക്ഷേത്രങ്ങളുടെ ഭരണം നടത്തുന്ന മാമാനം ദേവസ്വത്തിന് കീഴിലാണ് ഉപക്ഷേത്രമായ ചുഴലി ഭഗവതി ക്ഷേത്രം. മാമാനിക്കുന്നില്‍ എത്തുന്ന ഭൂരിഭാഗം ഭക്തരും ചുഴലി ഭഗവതി ക്ഷേത്രത്തില്‍ മീനൂട്ട് നടത്തിയേ മടങ്ങാറുള്ളൂ. കല്യാട് താഴത്തുവീട് തറവാട്ടുകാരാണ് ഇവിടുത്തെ ഊരാളര്‍.

കേരളത്തില്‍ നിന്നും, തൊട്ടടുത്തുള്ള കര്‍ണാടകത്തിലെയും നൂറുകണക്കിനാളുകളാണ് ചുഴലി ഭഗവതി ക്ഷേത്രത്തില്‍ മീനൂട്ടിനെത്തുന്നത്. സ്വയംവര പൂജയും ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളില്‍ ഒന്നാണ്. സ്വയംവര പൂജ കഴിച്ചവരെല്ലാം മീനുകള്‍ക്ക് നിവേദ്യം സമര്‍പ്പിച്ചാണ് മടങ്ങുന്നത്. കന്യകമാര്‍ ക്ഷേത്രത്തില്‍ സ്വയംവരപൂജ നടത്തിയാല്‍ വിവാഹം വേഗം നടക്കുമെന്നാണ് വിശ്വാസം. എല്ലാ ദിവസവും ഉദയം മുതല്‍ അസ്തമയനം വരെ ക്ഷേത്രത്തില്‍ മീനുട്ട് നടക്കുന്നു. ദേശാന്തരങ്ങള്‍ കടന്ന് മീനൂട്ട് വഴിപാട് പ്രശസ്തമായിട്ടുണ്ട്. ജാതിമത ഭേദമെന്യേ മീനൂട്ടില്‍ പങ്കെടുക്കാന്‍ ആളുകളെത്തുന്നുണ്ട്.

വിശ്വാസത്തിലുപരിയായി ചിലര്‍ ജലോപരിതലത്തില്‍ മലര്‍ നിവേദിക്കുമ്പോള്‍ തരംഗമുണ്ടാക്കി കഴിക്കാനെത്തുന്ന മത്സ്യങ്ങളെ കാണാന്‍ നിരവധി വിനോദ സഞ്ചാരികളും ഇവിടെ സന്ദര്‍ശനം നടത്തി വരുന്നു. മെയ് രണ്ടു മുതല്‍ അഞ്ചുവരെയാണ് ഈ ക്ഷേത്രത്തില്‍ പാട്ടുത്സവം. ഉത്സവകാലങ്ങളില്‍ പ്രദേശവാസികള്‍ കൂട്ടമായി മീനൂട്ടിനെത്തുക പതിവാണ്.

Tags: Perumann Chuzhali Bhagavathy TempleMeenootSwayamvara Pooja
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കായികമേളകള്‍ക്ക് പ്രാധാന്യം നല്കണം: വിഷുരാജ്

HQ 9

പാകിസ്ഥാന്റെ (ചൈനയുടെ) ‘പ്രതിരോധ’ വീഴ്ച

എം.ജി.എസിന്റെ ഡിജിറ്റല്‍ ചിത്രം ഐസിഎച്ച്ആറിന്റെ അധികാരികള്‍ക്ക് നല്‍കുന്നു

ദല്‍ഹിയില്‍ എംജിഎസിനെ അനുസ്മരിച്ചു

ഭീകര ഗ്രൂപ്പുകൾക്കെതിരെ ഇസ്ലാമാബാദ് ശക്തമായ നടപടി സ്വീകരിക്കണം : യുഎസ്

ഒമ്പത് രാജ്യങ്ങളിലെ നാവികരുമായി ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ സൗഹൃദ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി തിരിച്ചെത്തിയ ഐഎന്‍എസ് സുനൈനയ്ക്ക് (ഐഒഎസ് സാഗര്‍) കൊച്ചി നാവിക ആസ്ഥാനത്ത് നല്‍കിയ സ്വീകരണ ചടങ്ങില്‍ ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ വി. ശ്രീനിവാസിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്ന നാവികര്‍

സമുദ്ര സുരക്ഷാ ദൗത്യം പൂര്‍ത്തിയാക്കി ‘ഐഒഎസ് സാഗര്‍’ കൊച്ചിയില്‍

ജസ്റ്റിസ് യശ്വന്ത് വര്‍മ കുറ്റക്കാരനെന്ന് അന്വേഷണ റിപ്പോര്‍ട്ട്

എന്‍ടിസി മില്ലുകള്‍ തുറക്കാന്‍ നടപടിയെടുക്കുമെന്ന് സിഎംഡി അറിയിച്ചതായി ബി. സുരേന്ദ്ര

പഞ്ചാബിൽ കനത്ത ജാഗ്രത: അമൃത്സറില്‍ സൈറണ്‍ മുഴങ്ങി, ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും വിളക്ക് തെളിയിക്കരുതെന്നും നിര്‍ദേശം

ചോദിച്ചു വാങ്ങിയ രണ്ടാം പ്രഹരം

എറണാകുളം ചിന്മയ വിദ്യാലയത്തില്‍ നടന്ന 109-ാം ചിന്മയ ജയന്തി ആഘോഷ പരിപാടി കാക്കനാട് ഭവന്‍സ് കോളജ് ഓഫ് ആര്‍ട്‌സ് & കൊമേഴ്‌സ് ചെയര്‍മാന്‍ വേണുഗോപാല്‍ സി. ഗോവിന്ദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. കെ.എസ്. വിജയകുമാര്‍, സ്വാമി സത്യാനന്ദ സരസ്വതി, എ. ഗോപാലകൃഷ്ണന്‍, പ്രൊ. അജയ് കപൂര്‍, കെ.എം.വി. പണ്ടാല സമീപം

സ്വാമി ചിന്മയാനന്ദ ഭക്തിയോഗം ലോകത്ത് പ്രചരിപ്പിച്ചു: വേണുഗോപാല്‍ സി. ഗോവിന്ദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies