ഹൈദ്രാബാദ് : ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എന്‍ഡിഎ) ഭാഗമായി ആന്ധ്രപ്രദേശില്‍ മിന്നും പ്രകടനവുമായി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം.നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും തെലുങ്ക് ദേശം പാര്‍ട്ടി തൂത്തുവാരുന്ന സ്ഥിതിയാണ് നിലവിലുളളത്.
സംസ്ഥാനത്തെ 25 ലോക്സഭ സീറ്റുകളില്‍ ടി ഡി പി 14 സീറ്റുകളില്‍ മുന്നിലാണ്. പാര്‍ട്ടി 17 സീറ്റുകളിലാണ് മത്സരിച്ചത്. സംസ്ഥാന നിയമസഭയിലെ 175 മണ്ഡലങ്ങളില്‍ ടി ഡി പി 99 സീറ്റുകളിലാണ് മുന്നിലുളളത്. സഖ്യകക്ഷികളായ ജനസേന 99 സീറ്റിലും ബി ജെ പി അഞ്ച് സീറ്റിലും മുന്നിലാണ്. ഇതോടെ 119 സീറ്റുകളില്‍ മുന്നിലാണ് എന്‍ ഡി എ സഖ്യം.
പതിനഞ്ച് സീറ്റുകളാണ് നിലവിലെ ഭരണകക്ഷിയായ വൈ എസ് ആര് കോണ്‍ഗ്രസിനുളളത്.
2014-നും 2019-നും ഇടയില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗമായിരുന്നു ചന്ദ്രബാബു നായിഡു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് എന്‍ഡിഎ വിട്ട് കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുപിഎ സഖ്യത്തില്‍ ചേര്‍ന്നെങ്കിലും ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു. തോല്‍വിക്ക് തൊട്ടുപിന്നാലെ, അദ്ദേഹം കോണ്‍ഗ്രസുമായി അകന്ന് 2024 മാര്‍ച്ചില്‍ ദേശീയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എന്‍ഡിഎയുടെ ഭാഗമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: