Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉഷ്ണതരംഗം: ഇരുനൂറിലധികം പേര്‍ മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2024, 12:37 am IST
in India

ന്യൂദല്‍ഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഉഷ്ണ തരംഗത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഇരുനൂറ് കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45 പേരാണ് ഒഡീഷയില്‍ മാത്രം മരിച്ചത്. രാജ്യമിപ്പോള്‍ കാലാവസ്ഥാ അടിയന്തരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ഒഡീഷയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളിലും നിലവിലെ സ്ഥിതി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. നിലവിലെ സാഹചര്യത്തില്‍ ദല്‍ഹിയില്‍ അങ്കണവാടികള്‍ മുപ്പത് വരെ അടച്ചിടുമെന്ന് ആപ്പ് സര്‍ക്കാര്‍ അറിയിച്ചു.

ദല്‍ഹിയിലെ അങ്കണവാടി കേന്ദ്രങ്ങളെല്ലാം ജൂണ്‍ 30 വരെ അടച്ചിടും. കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് അങ്കണവാടികളില്‍ നിന്ന് ലഭിക്കുന്ന സമീകൃത ആഹാര വസ്തുക്കള്‍ അവരവരുടെ വീടുകളില്‍ എത്തിക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വനിത-ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയോട് നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ ദിവസവും ഇതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശം നല്കിയതായി മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് എക്‌സില്‍ കുറിച്ചു.

കൂടാതെ, ഉച്ചസമയങ്ങളില്‍ കഴിവതും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഫൂഡ് ഡെലിവറി ആപ്പായ സൊമാറ്റോ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. ദല്‍ഹിയില്‍ 44 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് സൊമാറ്റോ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്. അതേസമയം, ഹരിയാനയില്‍ നിന്ന് വെള്ളമെത്തിക്കുന്നത് സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി ആറിന് പരിഗണിക്കും.

പഞ്ചാബ്, ഹരിയാന, ദല്‍ഹി, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിലെല്ലാം കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഉഷ്ണ തരംഗത്തിന് പിന്നാലെ ദല്‍ഹിയില്‍ രണ്ടു ദിവസത്തിന് ശേഷം കനത്ത മഴയ്‌ക്കും സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു.

കനത്ത മഴയ്‌ക്കും സാധ്യത
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ ഭാഗമായി തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്‌ക്ക് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ഇത് കൂടാതെ ഒഡീഷ, ഛത്തിസ്ഗഡ് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ മിതമായ മഴയ്‌ക്ക് സാധ്യതയുണ്ട്.

അതിനിടെ ആസാമില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 18 ആയി. നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. അഞ്ച് ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

Tags: heat waveIndian Climate200 dead
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാനത്ത് ജനുവരി മാസത്തില്‍ രാത്രി സമയത്തെ കുറഞ്ഞ താപനില ഉയരുമെന്നുള്ള മുന്നറിയിപ്പ് (അവലംബം ഐഎംഡി)
Kerala

ശൈത്യകാലത്തെ തണുപ്പ് എവിടെ; പകല്‍ താപനിലയും കൂടി

World

ഉഷ്ണ തരംഗം ; ടോക്കിയോയിൽ സൂര്യാഘാതമേറ്റ് 53 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

India

ഉഷ്ണതരംഗം:ലൂപ്‌സ് രോഗികളില്‍ വര്‍ധനവ്; ഏറെയും സ്ത്രീകള്‍

India

ഉഷ്ണതരംഗം: ദല്‍ഹിയില്‍ 24 മണിക്കൂറിനിടെ 17 മരണം

India

ഉഷ്ണതരംഗം: ആശുപത്രികളില്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്ന് കേന്ദ്രമന്ത്രി നദ്ദ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.